entertainment

വിവാഹം കഴിച്ചത് പത്ത് വർഷത്തെ പ്രണയത്തിനുശേഷം, എങ്കിലും ദാമ്പത്യം വിജയിച്ചില്ല- വൈശാലി നായിക

മലയാളികളല്ലായിരുന്നിട്ടും കൂടി മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരങ്ങളാണ് സഞ്ജയ് മിത്രയും സുപർണ്ണ ആനന്ദും. ഞാൻ ഗന്ധർവ്വൻ, ഉത്തരം, നഗരങ്ങളിൽ ചെന്നുരാപാർക്കാം, വൈശാലി തുടങ്ങിയ സിനിമകളിലാണ് സുപർണ്ണ അഭിനയിച്ചത്. വൈശാലിയിലൂടെയാണ് സുപർണ്ണയും സഞ്ജയും ഒരുമിച്ച്‌ അഭിനയിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് വൈശാലി. ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലെ വൈശാലിയും ഋഷ്യശ്രൃംഗനും ഇന്നും സിനിമ പ്രേമികൾക്ക് മാധുര്യം ചോരാത്ത കഥാപാത്രങ്ങളാണ്. വൈശാലി എന്ന ചിത്രത്തിലെ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു. ചിത്രത്തിന് ശേഷം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ 2007 ൽ വിവാഹ മോചിതരുമായി.

വിവാഹമോചനത്തെപ്പറ്റി സഞ്ജയ് പറയുന്നത് ഇങ്ങനെയാണ്. തങ്ങൾ തമ്മിൽ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസിലാക്കി. അതോടെ വേർപിരിയാൻ തീരുമാനിച്ചു. പ്രണയം പോലെ മനോഹരമാകില്ല അതുകഴിഞ്ഞുള്ള ജീവിതമെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളതെന്നും സഞ്ജയ് പറയുന്നു. 10 വർഷത്തോളം താൻ അമേരിക്കയിലായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിനിടയിലാണ് തരുണയെ കണ്ടെത്തിയത്. തനിക്കൊപ്പമുള്ളവരുടെയെല്ലാം പേരിൽ ഉണ്ടല്ലോയെന്ന് പറഞ്ഞ് ഡാഡി തന്നെ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. താൻ മാത്രമല്ല സുപർണ്ണയും പുനർവിവാഹിതയായിരുന്നു. മക്കൾ അവർക്കൊപ്പമാണ് കഴിയുന്നത്. ദില്ലിയാണ് അവരെന്നും താരം പറയുന്നു.

വൈശാലിയുടെ ചിത്രീകരണത്തിനിടയിൽ താനും സുപർണ്ണയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇന്ദ്രനീലിമയോലും എന്ന ഗാനം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും താരം പറയുന്നു. ഇടുക്കിയിൽ വെച്ചായിരുന്നു ഈ ഗാനം ചിത്രീകരിച്ചത്. വൈശാലി കഴിഞ്ഞയുടനെ തന്നെ തങ്ങൾ വിവാഹിതരായിരുന്നു. 2007ലാണ് വിവാഹമോചനം നേടിയത്. ഇന്നും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് തങ്ങൾ- സഞ്ജയ് വ്യക്തമാക്കി.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago