kerala

വന്ദേഭാരത് ട്രെയിൻ കേരളത്തിൽ മണ്ടത്തരം,പ്രായോഗികമല്ല, 90 കിലോ മീറ്റർ വേഗതക്ക് അപ്പുറം ഓടില്ല, 160 കിമി വേഗത്തിൽ ഓടുന്ന ട്രെയിനിനെ കേരളത്തിൽ കൊണ്ട് വന്നതെന്തിന് ?

തിരുവനന്തപുരം . വന്ദേഭാരത് ട്രെയിനിന്റെ കേരളത്തിലേക്കുള്ള വരവ് രണ്ട് ദിവസങ്ങളായി കേരളം ആഘോഷിക്കുമ്പോൾ വ്യത്യസമായ അഭിപ്രായവുമായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ എം.ഡിയും ബിജെപി നേതാവുമായ ഇ. ശ്രീധരൻ. വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്നാണ് മെട്രോമാൻ പറയുന്നത്.

നിലവിൽ കേരളത്തിലുള്ള ട്രാക്കിൽ ശരാശരി 90 കിലോമീറ്റർ വേഗതയേ ട്രെയിനിന് ഉണ്ടാവൂ. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ള വന്ദേഭാരത് ട്രെയിൻ കേരളത്തിൽ കൊണ്ടുവന്ന് 90 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഢിത്തമാണ്. നാം അവ പാഴാക്കരുത്. നിലവിലെ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ, 90 മാത്രമേ ലഭിക്കൂ. വന്ദേഭാരതിനും ആ വേഗതയേ ലഭിക്കുകയുള്ളൂ. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും നിങ്ങൾക്ക് പറയാം. എന്നാൽ, അത് പ്രായോഗികമല്ല. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെട്രോമാൻ.

വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയത് ഏപ്രിൽ 14നാണ്. 22ന് ട്രയൽ റൺ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും ഈ എക്സ്‌പ്രസിനുണ്ടായിരിക്കുക. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യുമെന്നാണ് വിവരം.

വന്ദേ ഭാരത് ട്രെയിനിന്റെ വരവുമായി ബന്ധപെട്ടു കേരളം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിൽ പ്രചരണ യുദ്ധം തന്നെ നടക്കുകയാണ്. അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കുമെന്നാണ് സിപിഎംന്റെ വാദം. ഇതിനിടെ കേരള സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് മോദി സർക്കാരിന്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി പറയുന്നുണ്ട്. വന്ദേ ഭാരത് ട്രെയിനുകൾക്ക് ബി ജെ പി വലിയ പ്രചാരം നൽകി വരുകയാണ്. ഇതിന്റെ ഭാഗമായാണ് ട്രെയിൻ നിർത്തിയ സ്റ്റേഷനുകളിൽ ബിജെപി വൻതോതിൽ സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്.

ഇതിനിടെ ഉണ്ടായ മെട്രോമന്റെ പ്രതികരണം ഏറെ ചർച്ചയായിരിക്കുകയാണ്. ബി ജെ പിയുടെ രാഷ്‌ടീയറീയ വികസന അജണ്ടകൾക്കെതിരാണ് മെട്രോമാൻറെ പ്രതികാരമെന്നു അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്. കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ പ്രായോഗികത സംബന്ധിച്ചാണ് ഇ ശ്രീധരൻ അഭിപ്രായം പറഞ്ഞതെങ്കിലും, കേരളത്തിലെ നിലവിലുള്ള ട്രാക്കുകളുടെ പോരായ്മകൾ നീക്കാനുള്ള റയിൽവെയുടെ നടപടികൾ അറിയാതെയായിരുന്നു മെട്രോമന്റെ പ്രതികാരം ഉണ്ടായത്.

‘നിലവിലെ നമ്മുടെ ട്രാക്കുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി 100 കിമി വേഗതയാണ് പറയുന്നത്. എന്നാൽ പരമാവധിയിൽ നിന്ന് 10 കിലോമീറ്റർ വേഗത കുറച്ചെ ഈ ട്രാക്കുകളിലൂടെ ട്രെയിനുകൾ ഓടിക്കാൻ കഴിയു. അതായത് 90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് അടക്കുമള്ള ഒരു ട്രെയിനിനും കേരളത്തിൽ ഓടാൻ കഴിയില്ല. അപ്പോൾ 160 കിമി വേഗത്തിൽ ഓടാൻ കഴിയുന്ന ട്രെയിനിനെ കേരളത്തിൽ കൊണ്ട് വന്നിട്ട് ആർക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നാണ്’ ഇ ശ്രീധരൻ പറഞ്ഞത്.

വന്ദേഭാരതുകൊണ്ടു വരുന്നത് മണ്ടത്തരമാണെന്നും പ്രചാരണവും മേനിനടിക്കലും മാത്രമെ ഈ നീക്കം കൊണ്ട് പ്രാവർത്തികമാവുകയുള്ളൂ എന്നും മെട്രോമാൻ പറഞ്ഞത് ബിജെപിയെ തീർത്തും നൊമ്പരപ്പെടുത്തിയിട്ടുണ്ട്. മെട്രോമന്റെ വാക്കുകളെ ബിജെപി ആക്രമിക്കുവാനുള്ള ആയുധമാക്കിയും പ്രതിപക്ഷം ഇപ്പോൾ ഉപയോഗിക്കുകയാണ്.

Karma News Network

Recent Posts

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

25 mins ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

26 mins ago

വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി;പ്രതി ഒളിവിൽ

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്നയാള്‍…

29 mins ago

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

48 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

57 mins ago

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ റിട്ടയേർഡ് അധ്യാപിക മരിച്ചു

കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമ്മാണം…

1 hour ago