kerala

നാ​ര്‍​ക്കോ​ട്ടി​ക് വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റേ​ത് ക​ള്ള​ക്ക​ളി; സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: നാ​ര്‍​ക്കോ​ട്ടി​ക് വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റേ​ത് ക​ള്ള​ക്ക​ളി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂടെ വ്യാ​ജ ഐ​ഡി ഉ​പ​യോ​ഗി​ച്ചു​ള്ള വി​ദ്വേ​ഷ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​തി​ന് എ​ന്ത് ന​ട​പ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ പ​ച്ച​യ്ക്ക് വ​ര്‍​ഗീ​യ​ത പ​റ​ഞ്ഞി​ട്ട് ആ​ളു​ക​ള്‍ വീ​ട്ടി​ല്‍ ക​യ​റി ഇ​രി​ക്കു​ക​യാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. സൈ​ബ​ര്‍ പോ​ലീ​സി​ന് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ​റ്റാ​ത്ത സൈ​ബ​ര്‍ പോ​ലീ​സി​നെ പി​രി​ച്ചു​വി​ട​ണം.

മ​ന്ത്രി വാ​സ​വ​ന്‍ അ​ട​ച്ച അ​ധ്യാ​യം മു​ഖ്യ​മ​ന്ത്രി തു​റ​ന്ന​ത് എ​ന്തി​നാ​ണെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു. വി​ദ്വേ​ഷ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ​മൂ​ദാ​യ നേ​താ​ക്ക​ന്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ ഒ​റ്റ​ദി​വ​സം കൊ​ണ്ട് വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തേ​ത​ര​ത്വ നി​ല​പാ​ടി​ല്‍ വെ​ള്ളം ചേ​ര്‍​ക്കാ​ത്ത നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. സൗ​ഹൃ​ദ​ത്തി​ന്‍റേ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ത​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന അ​ന്ത​രീ​ക്ഷം സ​ര്‍​ക്കാ​രി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഇ​തി​ന്‍റെ ക്ര​ഡി​റ്റ് സ​ര്‍​ക്കാ​രി​ന് എ​ടു​ക്കാ​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Karma News Network

Recent Posts

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

13 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

3 hours ago