topnews

കേസുകള്‍ അന്വേഷിച്ച് സ്വന്തം വീട്ടുമുറ്റത്തും ഓഫീസിലും എത്തുമ്പോള്‍ ഉമ്മാക്കി കാട്ടുന്നു,വി.ഡി.സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും പ്രവര്‍ത്തനങ്ങളെയും എന്നും വിമര്‍ശിച്ച് കൊണ്ട് രംഗത്ത് എത്താറുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് വി.ഡി സതീശന്‍. ഫേസ്ബുക്കിലൂടെയാണ് പലപ്പോഴും അദ്ദേഹം തന്റെ നിലപാടുകള്‍ വ്യ്കതമാക്കിക്കൊണ്ടിരുന്നത്. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷനിലും മയക്കുമരുന്നു കേസിലുമെല്ലാം ആരോപണം ഉയരുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനുമെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വി.ഡി സതീശന്‍. ഇത്തവണയും ഫേസ്ബുക്കിലൂടെ തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.നിരവധി കേസുകള്‍ അന്വേഷിച്ചു വരുമ്പോള്‍ സ്വന്തം വീട്ടുമുറ്റത്തും ഓഫീസിന്റെ മുന്നിലും എത്തുമ്പോള്‍ രാഷ്ട്രീയ ഗൂഢാലോചന എന്ന ഉമ്മാക്കി കാട്ടുന്ന സ്ഥിരം പതിവ് തുടരുകയാണോ?അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം കോൺഗ്രസും ബി ജെ പി യും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് സി പി എം.
1. സോളാർ കേസിൽ ഉമ്മൻ ചാണ്ടി രാജി വയ്ക്കണമെന്നും അന്വേഷണം നടത്തണമെന്നും സി പി എമ്മും, കേ ന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബി.ജെ.പി.നേതാക്കളും പറഞ്ഞല്ലോ. അന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ, ഇത് സി പി എം ബി ജെ പി ഗൂഢാലോചനയാണെന്ന് .
2. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു കത്തെഴുതിയിട്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ അത് വിഴുങ്ങിയോ?
3. അന്വേഷണം നടക്കട്ടെ. അന്വേഷിച്ചു വരുമ്പോൾ ആരാണ് ഞെട്ടുന്നതെന്ന് കാണാം എന്ന് ഭീഷണിപ്പെടുത്തിയവർ എവിടെപ്പോയി?
4. സ്വർണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന്, ലൈഫ് മിഷനിലെ കൈക്കൂലി തുടങ്ങിയ നിരവധി കേസുകൾ അന്വേഷിച്ചു വരുമ്പോൾ സ്വന്തം വീട്ടുമുറ്റത്തും ഓഫീസിന്റെ മുന്നിലും എത്തുമ്പോൾ രാഷ്ട്രീയ ഗൂഢാലോചന എന്ന ഉമ്മാക്കി കാട്ടുന്ന സ്ഥിരം പതിവ് തുടരുകയാണോ?
എല്ലാത്തിനും കൃത്യമായ ഉത്തരം പറയേണ്ട സമയം ആയി.

 

Karma News Editorial

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

9 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

19 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

50 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago