topnews

ചെന്നിത്തലയല്ല സതീശനെന്ന മുന്നറിയിപ്പ് അവ​ഗണിച്ചു; വെട്ടിലായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ ഉത്തരംമുട്ടിച്ചുകൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പലപ്പോഴും നിയമസഭയിൽ സതീശനോട് ഏറ്റുമുട്ടാൻ കഴിയാതെ മൗനത്തിലായിരുന്നു മുഖ്യമന്ത്രി. മരംമുറി മുതൽ അനുപമ കേസ് വരെയുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് സഭയിൽ ആഞ്ഞടിച്ചപ്പോൾ ഉത്തരം മുട്ടി മൗനം പൂണ്ടു നിൽക്കുകയായിരുന്നു മുഖ്യമന്ത്രി. ഖ്യമന്ത്രി മറുപടി പറയേണ്ട അടിയന്തിര പ്രമേയ മറുപടികൾ പലതും മന്ത്രിമാർ മറുപടി പറയാൻ തുടങ്ങി. ഡോളർ കടത്ത്, സ്വപ്ന സുരേഷ് തുടങ്ങിയ വിഷയങ്ങളിൽ അടിയന്തിര പ്രമേയം അനുവദിക്കാതെ സ്പീക്കറും മുഖ്യമന്ത്രിയുടെ രക്ഷകനായി മാറി. മുഖ്യമന്ത്രിയെ പല വിധ മാർഗങ്ങളിലൂടെ നിയമസഭയിൽ സതീശനോട് ഏറ്റുമുട്ടാതെ രക്ഷിച്ചെടുക്കാൻ ഭരണകക്ഷി അംഗങ്ങളും സ്പിക്കറും നന്നായി ജോലി ചെയ്തു.

ഇന്നലെ ഇതിന് മാറ്റം വന്നു. കെ.എസ് യു വിദ്യാർത്ഥികൾക്ക് നേരെ സഭയിൽ സബ്മിഷൻ കൊണ്ടുവന്ന സതീശൻ മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ചു. എസ് . എഫ്. ഐ ക്കാരേയും ഗുണ്ടകളേയും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണന്ന സതീശന്റെ തുറന്നടിക്കൽ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. കെ.എസ്.യു , യൂത്ത് കോൺഗ്രസ് നിലവാരത്തിൽ പ്രതിപക്ഷ നേതാവ് സംസാരിക്കരുതെന്നും എസ്.എഫ്.ഐ എന്ന മഹത്തായ വിദ്യാർത്ഥി പ്രസ്ഥാനത്തെ പറ്റി മോശമായി പ്രതിപക്ഷ നേതാവ് സംസാരിച്ചത് ശരിയായില്ല എന്നും പുറകെ ഇരിക്കുന്നവരുടെ നിലവാരത്തിലേക്ക് പ്രതിപക്ഷ നേതാവ് താഴരുതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. പുറകെ ഇരിക്കുന്നവർ ആരും ഓട് പൊളിച്ചു വന്നവരല്ലെന്നും അവരുടെ നിലവാരം തന്നെയാണ് തനിക്കെന്നും മുഖ്യമന്ത്രിയെ ഓർമിപ്പിച്ച സതീശൻ ഒന്നുകൂടി കടന്ന് പിണറായിയുടെ പഴയ കാലം ഓർമിപ്പിക്കുന്ന ഡയലോഗ് മുഖ്യമന്ത്രിക്ക് നേരെ ഉയർത്തി. രാഷ്ട്രിയ എതിരാളികളെ ഉൻമൂലനം ചെയ്യുന്ന പഴയ പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുത് എന്ന സതീശന്റെ ഡയലോഗ് വന്നതോടെ തലക്കടിയേറ്റ അവസ്ഥയിലായി പിണറായി .

താൻ പാർട്ടി സെക്രട്ടറിയായ കാലമാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും താൻ ആരേയും ഉൻമൂലനം ചെയ്തിട്ടില്ലെന്നുമുള്ള പിണറായിയുടെ മറുപടി വളരെ ദുർബലമായിരുന്നു.ചെന്നിത്തലയുടെ കാലത്ത് പിണറായിയുടെ വക നിരവധി മാസ് ഡയലോഗുകൾ സഭയിൽ നിരവധി ഉണ്ടായിരുന്നു. ചെന്നിത്തലക്കെതിരെയുള്ള പിണറായിയുടെ മാസ് ഡയലോഗുകൾ സൈബർ സഖാക്കൾ ബി.ജി.എം ഇട്ട് പ്രചരിപ്പിച്ച് സോഷ്യൽ മിഡിയയിലൂടെ തരംഗമാക്കിയ കാലഘട്ടമായിരുന്നു അത്. ചെന്നിത്തലക്ക് പകരം സതീശൻ വന്നതോടെ പഴയ ഡയലോഗ് കളികൾ ഏൽക്കില്ലെന്ന് നന്നായി മനസിലാക്കിയത് ബ്രിട്ടാസാണ്. ഉരുളക്കുപ്പേരി പോലെ മറുപടി പറയാനുള്ള സതീശന്റെ വൈഭവം മനസിലാക്കിയ ബ്രിട്ടാസ് അതുകൊണ്ട് കൂടിയാണ് പിണറായിയോട് സതീശനുമായി നേരിട്ട് ഏറ്റുമുട്ടരുതെന്ന് ഉപദേശിച്ചത്.എല്ലാം അക്ഷരം പ്രതി അനുസരിച്ച പിണറായിക്ക് ഇന്നലെ സമനില തെറ്റിയതോടെ സതീശൻ വയറ് നിറച്ച് കൊടുത്തു. ടി.പി.വധക്കേസ് പോലെ പിണറായി പാർട്ടി സെക്രട്ടറിയായ കാലഘട്ടത്തിൽ രാഷ്ട്രിയ എതിരാളികളെ ഉൻമൂലനം ചെയ്ത സംഭവങ്ങൾ, പിണറായിയുടെ ഭൂതകാലം ജനങ്ങളെ ഒന്നുകൂടി ഓർമിപ്പിക്കാനും ആ ഒറ്റ ഡയലോഗിലൂടെ സതീശന് സാധിച്ചു.

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

12 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

22 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

53 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago