kerala

മുഖ്യമന്ത്രിക്ക് പരിഭ്രാന്തി; സ്വപ്‌നക്കും പി.സിക്കുമെതിരായ കേസ് കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് വി.ഡി.സതീശന്‍

സ്വപ്‌ന കുറ്റസമ്മത മൊഴി കൊടുത്തതിനെ തുടര്‍ന്ന് ഭീതിയിലും വെപ്രാളത്തിലുമാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.ഈ അന്വേഷണവുമായി ബന്ധമില്ലാത്ത പാലക്കാട്ടെ വിജിലന്‍സ് കള്ളക്കടത്ത് കേസിലെ പ്രതിയെ തട്ടികൊണ്ടു പോയി അയ്യാളെ നാലു മണിക്കൂര്‍ ചോദ്യം ചെയ്ത് ഫോണ്‍ പിടിച്ചെടുത്ത ശേഷം വഴിയിലിറക്കി വിട്ടു. ഇപ്പോള്‍ ഇങ്ങനൊരു മൊഴി കൊടുത്തതിന്റെ പേരില്‍ കേസ് എടുത്തിരിക്കുകയാണ്.

പരിഭ്രാന്തിയിലായ മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളെ വിസ്മയിപ്പിക്കുകയാണ്.സ്വപ്‌നക്കും പി.സി.ജോര്‍ജിനുമെതിരെ കേസ് എടുത്തത് കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു കോടതിയുടെ വരാന്തയില്‍ കേസ് നില്‍ക്കുമോ. സാമാന്യ മര്യാദയുള്ള ആരെങ്കിലും ഇങ്ങനെയൊരു കേസെടുക്കുമോ. മജിസ്‌ട്രേറ്റിന് മുന്നില്‍ 164 പ്രകാരം രഹസ്യമായി കുറ്റസമ്മത മൊഴി കൊടുത്തതിനെതിരെ കേസെടുത്താല്‍ ആ കേസ് നിലനില്‍ക്കുമോയെന്നും വി.ഡി.സതീശന്‍ ചോദിച്ചു.

എന്നിട്ട് ആ കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പെടെ 10 ഡിവൈഎസ്പിമാരും രണ്ട് സിഐമാരും ഉള്‍പ്പെടുയുള്ള 12 അംഗം സംഘം. ഇത് ബോധപൂര്‍വം പേടിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇനി ആരും മൊഴി കൊടുക്കരുതെന്നുള്ളതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതുവരെ പൊലീസ് അന്വേഷിക്കാത്ത വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം ശക്തിപ്പെടുത്തുക. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണ കമ്മീഷന്റെ കാലവാധി നീട്ടുക. ഇതെല്ലാം ഞങ്ങള്‍ക്കെതിരായി ആരെങ്കിലും തെളിവുകൊണ്ടുവന്നാല്‍ ഇതായിരിക്കും ഗതിയെന്ന് ഭീഷണിപ്പെടുത്തുകയാണ്.

മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുത്തതിന്റെ പേരിലല്ലേ ഇപ്പോഴത്തെ ബഹളം. ഇത് നേരത്തെ കൊടുത്ത മൊഴി തന്നെയാണല്ലോ. ഒരേ കാര്യത്തില്‍ മൂന്നാം തവണയാണ് മൊഴി കൊടുത്തിരിക്കുന്നത്. പിന്നെന്തിനാണ് ഈ സര്‍ക്കാര്‍ ഇതിനെ ഭയപ്പെടുന്നത്. ഇത്രയും ഗൗരവകരമായ വെളിപ്പെടുത്തലുകള്‍ പ്രതി നടത്തിയിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചു പോയത് എന്നതില്‍ ബിജെപി മറുപടി പറയണം. സിപിഐഎം ബിജെപി ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇടനിലക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഈ പ്രശ്‌നം പരിഹരിക്കാനെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Karma News Network

Recent Posts

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

23 seconds ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

9 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

24 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

39 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

42 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

1 hour ago