mainstories

അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല വിഷയം, നഗ്നതയുടെ മേൽ സ്പർശനവും കലയുമൊന്നും പരീക്ഷിക്കരുത്

സ്വന്തം ന​ഗ്നന ശരീരം കുട്ടികൾക്ക് വരക്കാൻ കൊടുത്ത രഹ്നക്കെതിരെ ഇപ്പോൾ കേസെടുത്തിട്ടുണ്ട്. രഹ്നയുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രം​ഗത്തെത്തി. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ രഹ്നയെടുത്ത നിലപാടാണ് പ്രതിഷേധത്തിന് കാരണമെന്നാണ് ചിലരുടെ വാദം. നഗ്നതയുടെയും ലൈംഗികതയുടെയും രാഷ്ട്രീയം കുട്ടികളിൽ കടുത്ത സമ്മർദം സമ്മാനിക്കും എന്ന് പറയുകയാണ് ഡോ. വീണ. ഫോറൻസിക് സർജനായ വീണ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്നതയുടെ മേൽ സ്പർശനവും കലയുമൊന്നും #പരീക്ഷിക്കരുത് എന്നത് മാത്രമാണ്. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പർശം, ബോഡി പെയിന്റിംഗ് എന്നൊക്കെ കരുതുന്നവർ ഉണ്ടാകും. അങ്ങനെ കരുതുന്നവർ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാരേക്കാൾ പ്രാധാന്യമുള്ളവരാണ് peer groups and teachers.. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാൾ peer groupsനു പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?

“എന്റെ അച്ഛനും അമ്മയും സാധാരണ അച്ഛനും അമ്മയും ആയി മാറണം” എന്നുവരെ പ്രാര്ഥിച്ചിട്ടുണ്ട് എന്ന് ഒരു അഭിമുഖത്തിൽ കേട്ടിട്ടുണ്ട്. വളർച്ചയുടെ ഘട്ടങ്ങളിൽ വലിയ സ്ട്രെസ് ആണ് ഇതൊക്കെയും. പിന്നീട് ഓക്കേ ആകും എന്ന സാധ്യത ഉണ്ട്. എന്നാൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്ട്രെസ് അനുഭവിച്ചു നേടാൻ മാത്രം എന്ത് പ്രാധാന്യമാണ് നഗ്നതയുടെ രാഷ്ട്രീയത്തിനുള്ളത്?? അമ്മയുടെ മാറ് ആയതിനാൽ അല്ല ഇവിടെ പുകിലുണ്ടാകുന്നത്. സ്ത്രീയുടെ മാറിൽ adult ആയ ആരെങ്കിലും ആണെങ്കിൽ, സ്ത്രീയുടെ consent ഉണ്ടെങ്കിൽ ആർക്ക് എന്ത് പ്രശ്നം?

പക്വതയില്ലാത്ത സമൂഹത്തിൽ മേല്പറഞ്ഞ അഭിപ്രായം പറഞ്ഞതിനാൽ ഒരു സ്ത്രീക്കെതിരായി സമൂഹം മാറുന്നു എന്ന് എഴുതിക്കണ്ടു. ഏത് പക്വതയുള്ള സമൂഹത്തിലാണ് മുതിർന്നവരുടെമേൽ ബോഡി പെയിന്റിംഗ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന് എനിക്കറിയില്ല.കുഞ്ഞുങ്ങളുടെ മുന്നിൽവെച്ചു Upper body നഗ്നമാക്കിയതിനാൽ “കുഞ്ഞുങ്ങൾ step mother ന്റെ കൂടെ വളരരുത്” എന്ന് തീരുമാനിച്ച ഒരു രാജ്യം ഉണ്ടെന്ന് ഇന്നലെ ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞു.

ഇവിടെ വൈറൽ ആയ വീഡിയോയിലെ അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെപ്രതി എനിക്ക് തോന്നുന്നുണ്ട്. കാരണം നഗ്നതയെ മുൻനിർത്തി സമൂഹത്തിനുള്ള ധാരണകൾ വളരെ വികലമാണ്. അതുകൊണ്ട് തന്നെ “നിങ്ങൾ വീട്ടിൽ പിന്നെ ഇതൊക്കെയല്ലേ” എന്ന ചീഞ്ഞ സംഭാഷണം പോലും ഭാവിയിൽ കുഞ്ഞ് കേൾക്കേണ്ടിവരും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അതാണ് പേടിയും.

“ആ കുഞ്ഞിനെ അറിയാത്തതുകൊണ്ടാണ് ഈ ബോഡി പെയിന്റിങ്ങിനെ എതിർക്കുന്നത്” എന്ന അഭിപ്രായവും കണ്ടു. ലൈംഗികഅക്രമം പോലും സ്വാഭാവികമെന്ന് കുട്ടിക്കാലത്തു വിശ്വസിച്ചിരുന്ന എത്ര പേരുണ്ടെന്ന് നിങ്ങൾക്കറിയാമോ? കുഞ്ഞുങ്ങൾ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ചെടികളാണ്. സമൂഹത്തിൽനിന്നേൽക്കുന്ന ക്ഷതം പോലും അതിന്റെ വളർച്ചയെ ബാധിച്ചേക്കാം എന്നത് മാത്രമാണ് നമ്മൾ കരുതേണ്ടുന്ന കാര്യം.

ഇവിടെ ആ സ്ത്രീക്കെതിരെയുള്ള അക്രമം അല്ല വേണ്ടത്. “”കുട്ടികളോട് ഇടപെടുമ്പോൾ അച്ഛനമ്മമാർ എന്തൊക്കെ ചെയ്യരുത്”” എന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങളും നിയമങ്ങളും ഉണ്ടാകണം. സന്താനോല്പാദനത്തിനു/വിവാഹത്തിന് മുന്നേ ആ നിയമങ്ങൾ ഓരോ രക്ഷിതാവും അറിഞ്ഞിരിക്കണം എന്ന മുന്നറിയിപ്പുകളും വേണം

Karma News Network

Recent Posts

കാറിൽ സാഹസിക യാത്ര, യുവാക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ നിർബന്ധിത സാമൂഹിക സേവനം

അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…

12 mins ago

ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂര്‍ ഫോണിൽ സംസാരിച്ചു, നടപടിയുമായി പോലീസ്, ഓർമയില്ലെന്ന് ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…

35 mins ago

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ…

1 hour ago

ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നു, 17കാരൻ മരിച്ചു

പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…

1 hour ago

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി, വാർത്തയിൽ പിഴവ് പറ്റിയത് ‘ടൈംസ് നൗ’വിന്

സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ…

2 hours ago

തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…

2 hours ago