social issues

മന്ത്രി വീണാ ജോർജ് ഗ്ളിസറിൻ തേച്ചാണ്‌ കരഞ്ഞത്,കഴുത കണ്ണീർ

ഡോ. വന്ദനാ ദാസിന്റെ വീട്ടിൽ എത്തിയ മന്ത്രി വീണാ ജോർജ് ഗ്ളിസറിൻ തേച്ച് കരയുകയായിരുന്നു എന്ന് മുൻ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.മരിച്ച ഡോക്ടറുടെ വീട്ടിൽ ചെന്നിട്ട് ജനരോക്ഷം ഭയന്ന് അവിടെ നിന്ന് തിരികെ പോരാൻ ഗ്ളിസറിൻ തേച്ച് മന്ത്രി കരഞ്ഞ് കാണിക്കുകയായിരുന്നു അത്രേ. മന്ത്രിയുടേത് കഴുതക്കണ്ണീരാണ്. ആര് മരിച്ചാലും തനിക്ക് ഭരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എസ്പി ഓഫീസിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

നാട്ടുകാരുടെ തല്ല് കിട്ടാതെ വന്ദനയുടെ വീട്ടില്‍ രണ്ടു കൈയ്യും കൂപ്പി തൊഴുത് നില്‍ക്കുകയാണ് വീണ ജോര്‍ജ്. അവര്‍ കണ്ണില്‍ കൈയെടുത്തു വെച്ചപ്പോള്‍ ഗ്ലിസറിന്‍ വെച്ചുതന്നെയാണ് അവരുടെ കണ്ണുനീര്‍ വന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു. ആ കേസ് ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടിയുള്ള പരസ്യപ്രസ്താവന നടത്തിയതിനു ശേഷം അച്ഛന്റെയും അമ്മയുടെയും മുന്നില്‍ കണ്ണീര് കാണിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ഇതിനെയാണ് കഴുതക്കണ്ണീര്‍ എന്ന് പച്ചമലയാളത്തില്‍ ജനങ്ങള്‍ പറയുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്, തിരുവഞ്ചൂര്‍ പറഞ്ഞു.ഡോക്ടർക്ക് പ്രതിരോധിച്ച് നില്ക്കാനുള്ള പരിചയ കുറവ് ഉണ്ടെന്നും എക്സ്പീരിയൻസ്ഡ് അല്ലെന്നും പറഞ്ഞ് അപമാനിച്ച മന്ത്രിയല്ലേ ഇത്. പിന്നെ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ ഇങ്ങിനെ കരഞ്ഞ് കാണിക്കാതെ മടങ്ങി വരുവാൻ ആകുമോ?
പിണറായി വിജയന്‍ രാജിവെക്കണമെന്ന് ഞാന്‍ പറയില്ല. കാരണം, അദ്ദേഹം രാജിവെക്കില്ല. എന്തുചെയ്താലും രാജിവെക്കില്ല. മലവെള്ളപ്പാച്ചില്‍ വന്നാല്‍പോലും പിണറായി രാജിവെക്കുന്ന പ്രശ്‌നമില്ല. പക്ഷേ, ജനങ്ങള്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ മുന്നിലാണ് ഈ നാടകം കളിക്കുന്നത്. തുടക്കംമുതല്‍ പ്രതിയെ രക്ഷിക്കുന്നതിനുള്ള നടപടിയാണ് എടുത്തതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 

Main Desk

Recent Posts

വീട്ടില്‍ വിളിച്ചു വരുത്തി ചികില്‍സ, കളക്ടർ ചെയ്തതിൽ തെറ്റില്ല, കുറ്റക്കാരന്‍ ഡോക്ടര്‍ എന്ന് സർക്കാർ

കുഴിനഖ ചികില്‍സാ വിവാദത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികില്‍സ വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.…

8 mins ago

കെഎസ്എഫ്ഇ ചിട്ടിയിൽ ചേരല്ലേ തൊല്ലയാണ്, ദുരനുഭവം വെളിപ്പെടുത്തി യുവാവ്

കെഎസ്എഫ്ഇ ചിട്ടി അടിച്ചാൽ പിന്നെ തലവേദന തുടങ്ങുമെന്ന് യുവാവ്. സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ചിട്ടിയിൽ ചേർന്നത്. നിർഭാ​ഗ്യവശാൽ ആദ്യ തവണ…

25 mins ago

സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ്, ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി.…

37 mins ago

മോദിയ്ക്ക് പിന്തുണയുമായി മുസ്ലീം സ്ത്രീകൾ, മൈലാഞ്ചിക്കൈകളിൽ താമരയും മുദ്രാവാക്യങ്ങളും

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി ഒരു സംഘം മുസ്ലീം വനിതകൾ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ബിജെപി പ്രവർത്തകരായ…

47 mins ago

ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യ ജയന്തി, ഭാരത ജനതയുടെ ഉള്ളിൽ ഇന്നും വസിക്കുന്നു-കെ എൻ സുബ്രമണ്യ അഡിഗ

ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകത്തിന് ആദി ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകള്‍ അമൂല്യമാണ്. ഭാരതത്തിലെ ദർമ്മത്തിന്റെ അടിസ്ഥാനം ആദി ശങ്കരാചാര്യരുടെ…

1 hour ago

മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് കനി കുസൃതി

മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും…

1 hour ago