kerala

യുവതിയെ തല്ലിക്കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍, സംഭവം ചാലക്കുടിയില്‍

ചാലക്കുടി: ഭർത്താവിന്റെ ക്രൂരമർദനത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ്. മേലൂര്‍ പൂലാനി കുറുപ്പം കാട്ടുകളം പുത്തന്‍ വീട്ടില്‍ പ്രതീഷാ(38)ണ് അറസ്റ്റിലായത്. ഭാര്യ ലിജ (34)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്.

ടൈല്‍ പണിക്കാരനായ പ്രതീഷ് രാത്രി വീട്ടിലെത്തിയശേഷം ലിജയെ മര്‍ദിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ബന്ധുക്കളെത്തി ലിജയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിജയെ പ്രതി സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം, ആലപ്പുഴയിൽ സഹോദരന്‍ സഹോദരിയെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പോലീസിനു കൂടുതല്‍ തെളിവ് കിട്ടി. കൊല്ലപ്പെട്ട റോസമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മൃതദേഹം കുഴിച്ചിട്ടതിന്റെ സമീപത്തുനിന്നുതന്നെ കണ്ടെത്തി. അരയടിയോളം താഴ്ചയില്‍ കവറുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. മാല, വള, കമ്മല്‍ എന്നിവയാണുണ്ടായിരുന്നത്, എട്ടുപവനോളം. കുറച്ചു സ്വര്‍ണം പണയംവെച്ചതായി പ്രതി പോലീസിനോടു സമ്മതിച്ചു. ഇത് അടുത്തദിവസം കണ്ടെടുക്കും.

പ്രതി ബെന്നിയെ സംഭവം നടന്ന ഇയാളുടെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച പോലീസ് തെളിവെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പന്ത്രണ്ടാംവാര്‍ഡ് പൂങ്കാവ് വടക്കല്‍ പറമ്പില്‍ റോസമ്മ (61) കൊല്ലപ്പെട്ട കേസിലാണ് സഹോദരന്‍ ബെന്നി (63) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മൃതദേഹം വീടിനോടുചേര്‍ന്നു കുഴിച്ചിട്ടത് പോലീസ് കണ്ടെത്തിയിരുന്നു.

ചുറ്റികകൊണ്ടുള്ള തലയ്ക്കടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ചുറ്റിക വിട്ടില്‍ നിന്നു കണ്ടെത്തി. അതിന് രണ്ടു കിലോയോളം തൂക്കമുണ്ട്. വലിയ കല്ലുകളും മറ്റും അടിച്ചുപൊട്ടിക്കുന്ന കൂടമാണിത്. ഇതു പ്രതി പോലീസിനു കാണിച്ചുകൊടുത്തു. ചോരക്കറ തുടച്ച് ചുറ്റിക ഒളിപ്പിച്ച നിലയിലായിരുന്നു. ചോരതുടച്ച തുണിയും കണ്ടെത്തി. സംഭവസമയം പ്രതി ധരിച്ച ഉടുപ്പും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച തൂമ്പയും പ്രതി കാട്ടിക്കൊടുത്തു.

പോലീസ് കസ്റ്റഡിയിലുള്ള പ്രതി മനോവിഭ്രാന്തിയുള്ളതുപോലെ കാണിക്കുന്നുണ്ട്. തുടര്‍ന്ന് പരിശോധന നടത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പിനുശേഷം കസ്റ്റഡിക്ക് അപേക്ഷ നല്‍കും.

karma News Network

Recent Posts

IELTS OET പരീക്ഷകളുടെ മറവിൽ കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പ്

വിദേശ രാജ്യങ്ങളായ ന്യൂസിലാൻഡ്, U K , കാനഡ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്കു പോകാൻ നടത്തപെടുന്ന IELTS OET പരീക്ഷകളുടെ മറവിൽ…

17 mins ago

നെടുങ്കണ്ടം ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ വൻ തട്ടിപ്പ്, ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ ബാങ്ക് മാനേജർ തട്ടി

ഇടുക്കി: കോൺഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി…

54 mins ago

ഓട്ടോ ഡ്രൈവറും ഭാര്യയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കൊല്ലത്ത്

ചിതറ : ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ. ചിതറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമൻ (54), ഭാര്യ ദിവ്യ…

1 hour ago

60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും ഭൂമിക്കടിയിലേക്ക് താഴ്ന്നു

മഞ്ചേരി∙പയ്യനാട് കുട്ടിപ്പാറയിൽ 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ…

2 hours ago

ബസ് ചോർന്നൊലിച്ചു, കുടപിടിച്ച് വണ്ടി ഓടിച്ച് ഡ്രൈവർ, വീഡിയോ എടുത്ത് കണ്ടക്ടര്‍, പണി തെറിച്ചു

ബെംഗളൂരു: കുടചൂടി ബസോടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് റീൽസാക്കി പ്രചരിപ്പിച്ച കർണാടക ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കെആർടിസി…

2 hours ago

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടം, കാനിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മമ്മൂട്ടി

കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓൾ…

2 hours ago