ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മനോഹരത്തിനുശേഷം വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇൗരാറ്റുപേട്ടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾ ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്നു.
വിനീത് ശ്രീനിവാസന്റെ ആദ്യ നിർമ്മാണ സംരംഭമായ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് രാജ് സംവിധായകനാവുന്നത്. ഏഴ് എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ സൗഹൃദമായിരുന്നു പ്രമേയം. 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ റോഷൻ മാത്യു, അരുൺ, അനാർക്കലി മരിക്കാർ ഉൾപ്പെടെ ഉള്ളവരുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ആനന്ദം.
2019 ൽ റിലീസ് ചെയ്ത മനോഹരം ആണ് വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച് അവസാനം റിലീസ് ചെയ്തത്. ഇതിനുശേഷം ഹെലൻ, സാറാസ്, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ചിത്രസംയോജകനായ അഭിനവ് സുന്ദർ നായർയക് സംവിധാനം ചെയ്യുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സാണ് വിനീത് ശ്രീനിവാസൻ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം. അഭിഭാഷകന്റെ വേഷമാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസന്. അർഷ ബൈജു, റിയ സൈറ എന്നിവരാണ് നായികമാർ.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…