topnews

“അയാള്‍ പോയ ശേഷം ഡിക്കി തുറന്ന ഞാന്‍ കണ്ടത്”

അയല്‍ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മോശം അനുഭവം നേരിടേണ്ടി വന്ന പലരും നമുക്ക് ചുറ്റിനും ഉണ്ട്. ഇത്തരത്തില്‍ പലരുടെയും അനുഭവങ്ങളും കേട്ടിട്ടുള്ളതാണ്. ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. കുറിപ്പ് വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഇത് മറ്റൊരാളെ കൂടി അറിയിക്കണം എന്ന് കുറിപ്പില്‍ പറയുന്നു. അല്ലെങ്കില്‍ ചതിയില്‍പ്പെട്ട് അവസാനിക്കുന്നത് നിരവധി ജീവിതങ്ങളാണെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…

ഇന്നലെ വീട്ടില്‍ പോകുമ്പോള്‍ സംഭവിച്ചത് ഇപ്പോഴും എന്നെ വല്ലാതെ അലട്ടുന്നു. ഇന്നലെ ഏകദേശം ഉച്ചയ്ക്ക് ഞാന്‍ എന്റെ വീട്ടില്‍ പോകുകയായിരുന്നു. ബംഗ്ലൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും നമ്മുടെ പഴയ മൈസൂര്‍ റോഡ് വഴി പോകുമ്പോള്‍ വഴി വക്കില്‍ ഒരു പോലീസ് വേഷധാരി കൈ കാണിച്ചു. ഞാന്‍ ഉടനെ വണ്ടി ഒതുക്കി നിര്‍ത്തി. ശേഷം അദ്ദേഹം പറഞ്ഞു വണ്ടിയുടെ ഡിക്കി തുറക്കാന്‍. ഉടനെ വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ ഞാന്‍ ഡിക്കി തുറന്നു. അയാള്‍ വണ്ടിയുടെ ഡിക്കി പരിശോധിച്ച് ശേഷം എന്നോട് ഓക്കെ പൊയ്ക്കോളൂ എന്നു പറഞ്ഞു.

ഞാന്‍ ഉടനെ വണ്ടി എടുത്തു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടു നീങ്ങുന്നതിനിടയില്‍ എന്റെ പിറകിലെ കണ്ണാടിയിലൂടെ പോലീസ്സുകാരനെ നോക്കുമ്പോള്‍ അദ്ദേഹം വളരെ പെട്ടന്ന് തന്നെ ഫോണ്‍ എടുത്ത് വേറെ ആരെയോ കോള്‍ ചെയ്യുന്നത് ഞാന്‍ കണ്ടു. എനിക്കെന്തോ പന്തികേട് തോന്നി. അല്പം ദൂരെയായി ആളൊഴിഞ്ഞ ഭാഗത്ത് റോഡ് സൈഡില്‍ ഞാന്‍ വണ്ടി നിര്‍ത്തി എഞ്ചിന്‍ ഓഫ് ചെയ്തു. ഡിക്കി തുറന്നു നോക്കുമ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ ആ കാഴ്ച കണ്ട ഞാന്‍ ഒരു നിമിഷം നിശ്ചലമായി പോയി.

എന്തോ ഒരു പൗഡര്‍ വെളുത്ത നിറത്തിലുള്ളത് രണ്ടു ടിന്നുകളിലായി നിറച്ചിരിക്കുന്നു. ഇത് എന്താണെന്ന് എനിക്ക് മനസിലായി നിങ്ങള്‍ക്കും മനസ്സിലായി കാണുമല്ലോ. എന്ത് ചെയ്യണമെന്നു അറിയാതെ ഞാന്‍ പകച്ചുനിന്നു. പിന്നെ ഒന്നും ആലോചിച്ചില്ല ഉടനെ ആ ടിന്നുകള്‍ എടുത്തു പുറത്തേക്ക് എറിഞ്ഞു. ഞാന്‍ യാത്ര തുടര്‍ന്ന്. നേരത്തെ എന്റെ വണ്ടി നമ്പരും മറ്റും വേറെ ആര്‍ക്കോ ഇന്‍ഫര്‍മേഷന്‍ കൊടുത്തത് ആണെന്ന് ഞാന്‍ ഊഹിച്ചു. എന്റെ ഊഹം തെറ്റിയില്ല. കുറച്ചു ദൂരം യാത്ര ചെയ്തപ്പോഴേക്കും മറ്റൊരു പോലീസ് ഓഫീസര്‍ വണ്ടിക്കു കൈ കാണിച്ചു. വണ്ടി നിര്‍ത്തിയതും അയാള്‍ വളരെ പെട്ടന്ന് എന്റെ അടുത്തു വന്നു ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. ഈ പ്രാവശ്യം ഞാന്‍ പുറത്തിറങ്ങി ഡിക്കി തുറന്നു. അയാള്‍ അകവും പുറവും ഒരുപാട് പരിശോധിച്ച് ശേഷം എന്നെയും പരിശോധിച്ചു. അയാള്‍ക്ക് ഒന്നും ലഭിക്കാതെ ഇളിഭ്യനായി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ശേഷം അയാള്‍ക്ക് എന്നെ പറഞ്ഞു വിടേണ്ടി വന്നു.

എന്റെ ഈ അനുഭവം ഞാന്‍ ഇവിടെ പറയുന്നത് ആര് വണ്ടിക്ക് കൈ കാണിച്ചാലും ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങുക. അവര്‍ എന്തൊക്കെ ചെയ്യുന്നു എന്ന് ശ്രദ്ധിക്കുക ഇല്ലെങ്കില്‍ അവസാനിക്കുന്നത് നിങ്ങളുടെ ജീവിതം ആയിരിക്കും. ഈ വിവരം മാക്സിമം നിങ്ങളുടെ കൂട്ടുകാരിലും എത്തിക്കൂ. ഇങ്ങനെയാണ് കുറിപ്പ് പ്രചരിക്കുന്നത്.

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

8 mins ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

57 mins ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

2 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

2 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

3 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

4 hours ago