entertainment

വീഡിയോ എടുത്തപ്പോൾ ആർക്കാണിത്ര പ്രശ്നം,മറുപടിയുമായി ദമ്പതികൾ

നിരവധി സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമൊക്കെ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.ഫോട്ടോ ഷൂട്ട് വൈറലാകാൻ നിരവധി പരീക്ഷണങ്ങളാണ് ചിലർ നടത്തുന്നത്.അങ്ങനെ പരീക്ഷണം നടത്തിയ ഏറെ വിമർശനം നേരിട്ട ഫോട്ടോ ഷൂട്ടിന് മറുപടിയായി ദമ്പതികൾ തന്നെ രം​ഗത്തെത്തി.തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടാണ് വൈറലായത്.എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണിത്. RELATED NEWS സെവ് ദി ഡേറ്റിനു തന്നെ ആദ്യരാത്രിയും ചെയ്തോ,സാംസ്ക്കാരിക കേരളത്തിന്റെ പോക്ക് എങ്ങോട്ട്,ചിത്രത്തിനു നേരെ രൂക്ഷ വിമർശനം

സേവ് ദ് ഡേറ്റ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് ഇത്.ചിത്രം വൈറലാകണമെന്നായിരുന്നു ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആ​ഗ്രഹം. ഇക്കാര്യം ഫൊട്ടഗ്രഫറും സുഹ്യത്തുമായ അഖിൽ കാർത്തികേയനോട് പറയുകയായിരുന്നു.തുടർന്ന് വാഗമണ്ണിലെത്തിയാണ് ഷൂട്ട് നടത്തിയത്.ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ടാണ് പ്രചരിച്ചത്.

ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്.ഷോർട്സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്.പക്ഷേ,ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം.സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും.ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണെന്നും.

അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസമെന്നും ഋഷികാർത്തിക് എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്.എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല,ബന്ധുക്കൾക്ക് പ്രശ്നമില്ല,ഈ ഷൂട്ടിൽ യാതൊരു തെറ്റുമില്ലെന്നു തന്നെയാണ് ദമ്പതികളുടെ നിലപാട്.സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ദമ്പതികളുടെ നിലപാട്.

കൊലപാതകമോ പീഡനമോ പിടിച്ചു പറിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തിട്ടില്ല.അതു ചെയ്യുന്നവർ ഒരു കൂസലും കൂടാതെ നടക്കുന്നു.അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ വരെ ഫോട്ടോഷൂട്ടിനെതിരെ രംഗത്തു വരുന്നു എന്നതാണ് രസകരമെന്നാണ് ഇവർ പറയുന്നത്.സെപ്റ്റംബർ 16 ന് ലക്ഷ്മിയുടെ സ്വദേശമായ കൊല്ലത്തുവച്ചായിരുന്നു ഇവരുടെ വിവാഹം.ഒരു മൊബൈൽ ബ്രാൻഡിന്റെ ഡിസ്ട്രിബ്യൂഷൻ മേഖലയിലാണ് ഋഷികാർത്തിക് ജോലി ചെയ്യുന്നത്.ലക്ഷ്മി ഇലക്ട്രോണിസിൽ ഡിപ്ലോമ പൂർത്തിയാക്കി തുടർനപഠനത്തിനുള്ള തയാറെടുപ്പിലാണ്.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

2 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

2 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

3 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

3 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

4 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

4 hours ago