entertainment

സിനിമയെ അത്ര കണ്ട് സ്‌നേഹിക്കുന്ന കലാകാരന്‍, കോശിക്ക് ജന്മദിനാശംസകളുമായി കണ്ണമ്മ

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജിന് ഇന്ന് പിറന്നാളാണ്.38-ാം പിറന്നാള്‍ ആഘോഷിക്കുന്ന അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് സഹതാരങ്ങളും ആരാധകരും രംഗത്ത് എത്തുന്നുണ്ട്.ഇപ്പോള്‍ പൃഥ്വിയും ബിജുമേനോനും പ്രധാന വേഷങ്ങളില്‍ എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മയായി എത്തിയ ഗൗരി നന്ദ പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്.കൂടെ അഭിനയിക്കുന്നവര്‍ എന്തും കഥാപാത്രം ചെയ്താലും അത് വളരെ മികച്ചരീതിയില്‍ ആകണം എന്ന് ആഗ്രഹികുന്ന മനസ് നിങ്ങള്‍ക്ക് ഉണ്ട്.സിനിമയിലെ ടെക്‌നിക്കല്‍ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന ഇനിയും അറിയാന്‍ ശ്രമികുന്ന വേറേ ഒരു നടന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല.-ഗൗരി ഫേസ്ബുക്കില്‍ കുറിച്ചു

ഗൗരി നന്ദയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം,അദ്യം തന്നെ സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് രാജുവേട്ടാ നിങ്ങളോട് ആണ്.കാരണം കണ്ണമ്മ എന്ന ഞാന്‍ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകള്‍ ഇഷ്ട്ടപെടുന്നു എങ്കില്‍ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരന്‍ ഏറ്റവും മികച്ച രീതിയില്‍ അത് ഞാന്‍ അവതരിപ്പിക്കാന്‍ നിന്നു തന്നു അതുകൊണ്ടും കൂടിയാണ്..കണ്ണമ്മയും കോശിയും തമ്മില്‍ കോര്‍ക്കുന്ന സീന്‍ ഞാന്‍ അത് നന്നായി ചെയ്യണം എന്ന് എന്നേക്കാള്‍ നന്നായി രാജുയേട്ടാ നിങ്ങള്‍ ആഗ്രഹിച്ചു എന്നും അറിയാം.അതാണ് നിങ്ങളിലെ കലാകാരന്‍.കൂടെ അഭിനയിക്കുന്നവര്‍ എന്തും കഥാപാത്രം ചെയ്താലും അത് വളരെ മികച്ചരീതിയില്‍ ആകണം എന്ന് ആഗ്രഹികുന്ന മനസ് നിങ്ങള്‍ക്ക് ഉണ്ട്.അതിന് വേണ്ടി അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാറില്ല.പിന്നെ സിനിമയെ അത്ര കണ്ട് സ്‌നേഹിക്കുന്ന കലാകാരന്‍..സിനിമയിലെ തനിക്കു അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാന്‍ ഇഷ്ട്ടപെടുന്ന നടന്‍…ഒരു കലാകാരന്‍ നടന്‍ അതിലുപരി സിനിമയിലെ ടെക്‌നിക്കല്‍ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന ഇനിയും അറിയാന്‍ ശ്രമികുന്ന വേറേ ഒരു നടന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല.ചിലപ്പോള്‍ ഉണ്ടാകാം…പിന്നെ അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകള്‍ കൂടി ആവരുത്.നമ്മള്‍ക്കു നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തി അതാണ് ശരിയായിട്ടുള്ളത്.യെസ് വളരെ നല്ല സ്വഭാവങ്ങള്‍ ഉളള നല്ല മനുഷ്യന്‍ ആണ് രാജുവേട്ടന്‍..അദ്ദേഹത്തിന് എത്തിപ്പെടാന്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ ഉണ്ട്.അതെല്ലം സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു..പിന്നെ എടുത്തു പറയേണ്ട കാര്യം രാജുവേട്ടാ നിങ്ങള്‍ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്‌നേഹിക്കുന്ന രീതി അതിന് വേണ്ടി എത്ര കഷ്ട്ടപെടാനും മടിയില്ല.കോശി എന്നാ കഥാപാത്രം ചെയുമ്പോള്‍ ഏറ്റവും ഇഷ്ട്ടപെട്ട സീന്‍ കണ്ണമ്മ വഴക്കു പറയുന്ന സീന്‍ ആണ് എന്നും പറഞ്ഞു കേട്ടു.പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ എന്ന്’.എങ്കില്‍ ഇപ്പോ പറയുന്നു ആ മനുഷ്യന്‍ സന്തോഷം ആയി നിന്ന് ഏറ്റവും നന്നായി ചെയ്യണം ആ സീന്‍ എന്ന് പറഞ്ഞു സപ്പോര്‍ട്ട് ചെയുമ്പോള്‍ ഞാന്‍ അല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും.അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളില്‍ നേരില്‍ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ഉളള കഠിന പ്രയത്‌നങ്ങള്‍

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

2 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

3 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

3 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

4 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

4 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

5 hours ago