entertainment

കുഞ്ഞിന് കൃഷ്ണന്റെ പേര് തന്നെ വേണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം, വിഷ്ണു ഉണ്ണികൃഷ്ണൻ

മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ ചിത്രം ഹിറ്റായി. നാദിർഷ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് വിഷ്ണവും ബിബിൻ ജോർജും ചേർന്നായിരുന്നു. വിഷ്ണുവിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആദ്യം ആയിരുന്നു വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്. ഐശ്വര്യ ആണ് നടന്റെ ഭാര്യ.

ഇപ്പോളിതാ മകനെക്കുറിച്ച് പറയുകയാണ് താരം, കുഞ്ഞിന് കൃഷ്ണന്റെ പേര് തന്നെ വേണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം, പിന്നാലെ ഐശ്വര്യയാണ് മാധവ് എന്ന പേരിട്ടത്. ഇപ്പോൾ മാധവിന് നാലരമാസമാണ് പ്രായം. കുഞ്ഞിന്റെ ഓരോ വളർച്ചയും അടുത്ത് നിന്നും നോക്കി കാണുകയാണ്. നേരത്തെ തന്നെ തങ്ങൾക്ക് ജനിക്കാൻ പോവുന്നത് ആൺകുട്ടിയാണെന്ന് മനസിൽ ഒരു തോന്നൽ വന്നിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ച ശേഷം അവന്റെ ഒപ്പം സമയം ചെലവഴിക്കാൻ ഇപ്പോൾ പറ്റുന്നില്ല. അതിന്റെ സങ്കടമുണ്ട്. സിനിമാ തിരക്കുകളിൽ ഓടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് കഴിഞ്ഞാലും വീട്ടിൽ വരാൻ കഴിയില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അവന്റെ സുരക്ഷിതത്വം നോക്കണം. വീട്ടിൽ നിന്ന് പോയാൽ അവനെ പറ്റിയാണ് എപ്പോഴും ആലോചന. വീഡിയോ കോൾ ചെയ്യും. എന്റെ ശബ്ദം കേട്ടാൽ ആൾ ചിരിക്കും

അതേസമയം ബിഗ് ബ്രദറാണ് നടന്റെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ അഭിനയിച്ചത്. മൂന്ന് സിനിമകൾക്ക് വേണ്ടി വിഷ്ണുവും ബിബിനും തിരക്കഥ ഒരുക്കിയിട്ടുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷന് പുറമെ അമർ അക്ബർ അന്തോണി, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളുടെ തിരക്കഥയും ഇവരാണ് ഒരുക്കിയത്. ബിബിൻ ജോർജും അഭിനയത്തിൽ സജീവമാണ് ഇപ്പോൾ.

Karma News Network

Recent Posts

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

17 mins ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

45 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

1 hour ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

2 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

3 hours ago