entertainment

‘ഭഗവാനെ മനസ്സിൽ വിചാരിച്ചു തൊഴാൻ നിൽക്കുന്ന ഒരു പെണ്ണിന് മോശം സ്പർശം ഉണ്ടായാൽ എന്താ ചെയ്യുന്നേ’

മണി രത്നം സംവിധാനം ചെയ്ത “പൊന്നിയിൻ സെൽവൻ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പൂങ്കുഴലീ എന്ന കഥാപാത്രം ചെയ്തതോടെ തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികമാരിലേക്ക് ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുകയാണ്. തെലുങ്കിൽ “അമ്മു” എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ മികച്ച സ്വീകാര്യത ആണ് ഐശ്വര്യ ലക്ഷ്മിക്ക്തെ ലഭിച്ചിരിക്കുന്നത്.

മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ “കുമാരി” എന്ന ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി നായിക ആയിരുന്നു. ഒന്നിന് പിറകെ ഒന്നായി മികച്ച വിജയങ്ങൾ നേടുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. “കുമാരി” എന്ന ചിത്രത്തിലൂടെ സഹനിർമാതാവായും ചുവടുവെച്ചിരിക്കുന്ന താരം, ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന മോശമായ അനുഭവം തുറന്നുപറയുകയാണ്.

അത് ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ചും ഐശ്വര്യ വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാ സ്ത്രീകൾക്കും മോശമായ ഒരു സ്പർശനം എങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. പൊതു ഇടങ്ങളിൽ സഞ്ചരിക്കുമ്പോൾ മോശമായ നോട്ടവും സ്പർശനവും പലപ്പോഴും സ്ത്രീകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. അത്തരത്തിൽ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ചെറുപ്പത്തിൽ ഗുരുവായൂർ വെച്ച് അങ്ങനെ ഒരു സംഭവം നേരിടേണ്ടി വന്നു എന്നാണു താരം പറയുന്നത്.

കോയമ്പത്തൂരിൽ വെച്ച് ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിലും അങ്ങനെ സംഭവിച്ചു. എന്നാൽ ഇപ്പോൾ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കും എന്ന് താരം പറയുന്നു. ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു. ഇത്തരം കാര്യങ്ങൾ പിന്നീട് മനസ്സിൽ അങ്ങനെ തങ്ങി നിൽക്കും. ഗുരുവായൂരിൽ സ്ട്രോബറി പ്രിന്റ് ഉള്ള ഒരു മഞ്ഞ ഉടുപ്പായിരുന്നു ഐശ്വര്യ ലക്ഷ്മി ധരിച്ചിരുന്നത്.

ആ സംഭവത്തിന് ശേഷം മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാൽ മോശമായത് എന്തെങ്കിലും ഉണ്ടാകുമെന്നു പിന്നീട് കരുതിയിരുന്നു. അത് വളരെ കഷ്ടപ്പെട്ട് ആണ് തരണം ചെയ്‌തത്‌ എന്ന് താരം വെളിപ്പെടുത്തി. ഇപ്പോൾ കൂടുതലും ധരിക്കുന്ന കളർ മഞ്ഞയാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ “ഗാർഗി”യിൽ ഇത്തരം പ്രശ്നങ്ങളെ ആണ് ചർച്ച ചെയ്യുന്നത്. എങ്കിലും ഇതിനെല്ലാം മാറ്റമുണ്ടാകുമോ എന്ന് അറിയില്ല എന്നും ഇത്തരം സിനിമകൾ ചർച്ചകൾക്ക് എങ്കിലും തുടക്കം കുറിക്കും എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ മാനസിക സംഘർഷങ്ങൾ ചർച്ചയാകണം എന്നാണു ഐശ്വര്യ ലക്ഷ്മി പറയുന്നത്. നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വിഷ്‌ണു വിശാൽ നായകൻ ആകുന്ന ‘ഗാട്ട ഗുസ്തി’ യിൽ ഐശ്വര്യ ലക്ഷ്മിക്ക് നായിക വേഷമാണ്. ‘പൊന്നിയിൻ സെൽവൻ’ന് ശേഷം പുറത്തിറങ്ങുന്ന ഐശ്വര്യയുടെ തമിഴ് ചിത്രം ആണ് ഇത്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്ന് ലഭിച്ചു വരുന്നത്.

Karma News Network

Recent Posts

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള പ്രസിഡന്റ് പി.ആർ സോംദേവ് രാജിവയ്ച്ചു

തിരുവനന്തപുരം :റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയോട് വിടപറഞ്ഞ് പി. ആർ. സോംദേവ്. രാജി നൽകിയത് പാർട്ടിയിൽ ദളിതരേ നേതൃനിരയിൽ എടുക്കരുത്…

6 mins ago

ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ രാജി വയ്ച്ച് ബിജെപിയിൽ ചേർന്നു

ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ പദവി രാജി വയ്ച്ച് ബിജെപിയിൽ ചേർന്നു. ഇലക്ഷന്റെ പ്രചരണത്തിനിടെയാണ്‌ ദില്ലിയിൽ കോൺഗ്രസിന്റെ നായകനെ തന്നെ നഷ്ടപെടുന്നത്.ഡൽഹി…

25 mins ago

കാറിൽ യുവാക്കളുടെ സാഹസിക യാത്ര, നടപടിയെടുത്ത് എംവിഡി

കായംകുളം : യുവാക്കൾ കാറിൽ സാഹസിക കാർ യാത്ര നടത്തിയതിൽ എംവിഡി കേസെടുത്തതിന് പിന്നാലെ ഇവർക്കൊപ്പം മറ്റു രണ്ട് കാറുകളിൽ…

34 mins ago

വൈദ്യുതി ഉപയോഗം കൂടുന്നു, നിയന്ത്രണത്തിന് പുറമെ യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള…

55 mins ago

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു, ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ…

1 hour ago

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

1 hour ago