kerala

സ്വപ്ന സുരേഷ് പറയുന്നത് അവിശ്വസിക്കേണ്ടതില്ല, വിജേഷ് പിള്ള പറയുന്നത് വിശ്വാസ യോഗ്യമല്ല.

കൊച്ചി . സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെന്നു സ്വപ്ന സുരേഷ് പറയുന്നത് അവിശ്വസിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണ വിധേയനായ വിജേഷ് പിള്ളയുടെ വിശദീകരണം വിശ്വാസയോഗ്യമല്ല. സതീശന്‍ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വിജേഷ് പിള്ള പറയുന്ന വിശദീകരണം വിശ്വാസ യോഗ്യമല്ല. ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോവുമോ? സാമാന്യ യുക്തിയുള്ള ആരും അതു വിശ്വസിക്കില്ല. ബംഗളുരുവില്‍ അവര്‍ താമസിക്കുന്ന സ്ഥലത്ത് പോയി വെബ് സീരിസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമാണിതെന്നു സതീശന്‍ പരിഹസിച്ചു.

നേരത്തെയും ഇതുപോലൊരു കേസുണ്ടായി. അന്ന് ഷാജ് കിരണ്‍ എന്നയാള്‍ ഇടനിലക്കാരനായി ഇടപെടുകയായിരുന്നു. ഷാജ് കിരണ്‍ അതു നിഷേധിച്ചെങ്കിലും രണ്ടു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അയാളുമായി മണിക്കൂറുകള്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്‍ ഇടനിലക്കാരനെ ഇടപെടുത്തിയതാണെന്നു അന്നു വ്യക്തമായാണ് – സതീശന്‍ പറഞ്ഞു.

സ്വപ്നയെ പ്രഥമികമായി അവിശ്വസിക്കേണ്ട കാര്യമില്ല. സ്വപ്‌ന പറയുന്നതു തെറ്റെങ്കില്‍ എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നേരത്തെയും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുവരെ ഒരു അപകീര്‍ത്തി കേസ് പോലും കൊടുത്തില്ല. പകരം കള്ളക്കേസെടുക്കുകയാണ് ചെയ്തത്. ഇവര്‍ക്ക് സ്വപ്നയെ പേടിയാണ്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയും എന്ന ഭയമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടാമതും ജയിലിലാണ്. അഡീഷനല്‍ സെക്രട്ടറിയെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നു. അപ്പോള്‍ കൂടുതല്‍ വിവരങ്ങളുള്ള സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. – സതീശന്‍ പറഞ്ഞു.

Karma News Network

Recent Posts

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 mins ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

43 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

44 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

1 hour ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

1 hour ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

1 hour ago