kerala

മലയാളികളെ അങ്കലാപ്പിലാക്കി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്, പുക വലിക്കുന്നവർക്ക് കൊറോണ എളുപ്പം പടരും

തിരുവനന്തപുരം: ഇവിടെയും എങ്ങും കൊറോണ ആണ് ചർച്ച വിഷയം. കൊലയാളി വൈറസിന് എതിരെ ലോകം മുഴുവൻ ഒന്നാകെ നീങ്ങുക ആണ്. കടുത്ത നടപടികൾ ആണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വൈറസിന്റെ സമൂഹ വ്യാപനം തടയാൻ വേണ്ടി നടപ്പാക്കുന്നത്. ഇതിന് മുന്നോടി ആയി പ്രധാന മന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പൊതു ജനങ്ങൾ ഇതിനോട് സഹകരിക്കുന്ന കാഴ്ച ആണ് ഇവിടെയും കാണാൻ സാധിക്കുന്നത്. ഇതിനിടെ പുറത്ത് എത്തിയ പുതിയ ഒരു റിപ്പോർട്ട് മലയാളികളെ ഒന്നാകെ അങ്കലാപ്പിൽ ആക്കിയിരിക്കുന്നു. കാരണം പുക വലിക്കുന്നവരിൽ കൊറോണ വൈറസ് ബാധിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. മലയാളികളുടെ ഒരു കുടുംബത്തിൽ ഒരാളെങ്കിലും പുക വലിക്കുന്നവര് ആണ്. ഇതിനാൽ തന്നെ പുക വലിക്കുന്നവർക്ക്‌ കൊറോണ ബാധിച്ചാൽ കേരളത്തിലെ സമൂഹ വ്യാപനം അതി വേഗം ഉണ്ടായേക്കും എന്ന ഭയവും ഉണ്ട്.

സ്ഥിരമായി പുക വലിക്കുന്നവരിൽ കൊറോണ പടരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് ആണ് വിദഗ്ധര് ചൂണ്ടി കാട്ടുന്നത്. ലോകാരോഗ്യ സംഘടനയും പുക വലിക്കുന്നവരെ കൊറോണ വൈറസ് ബാധിക്കാൻ സാധ്യത കൂടുതൽ ആണെന്ന് വ്യക്തം ആക്കിയിരുന്നു. പുക വലിക്കുമ്പോൾ ഓരോ തവണയും കൈ വായോട് ചേർത്ത് പിടിക്കേണ്ടി വരുന്നു. ഇത് മൂലം വൈറസ് ബാധിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് ആണ് വിദഗ്ധരുടെ അഭിപ്രായം.

പൊതുവേ പുക വലിക്കുന്നവരുടെ ശ്വാസകോശത്തിന് ആരോഗ്യം സാധാരണക്കാരെ കഴിഞ്ഞും നന്നേ കുറവാണ്. കൂടാതെ ന്യൂമോണിയ പോലെ ഉള്ള രോഗങ്ങൾ ബാധിച്ചാൽ ശ്വാസ തടസ്സം ഉണ്ടാകാൻ ഉള്ള സാധ്യതയും വളരെ കൂടുതൽ ആണ്. ഇത് സംബന്ധിച്ച് ഒരു പഠന റിപ്പോർട്ട് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഫെബ്രുവരിയിൽ പബ്ലിഷ് ചെയ്തിരുന്നു. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച 1,099 പേരിൽ പഠനം നടത്തുക ആയിരുന്നു. ഗുരുതരമായ രോഗ ലക്ഷണങ്ങൾ കാണിച്ച 173 പേരിൽ 16.9 ശതമാനവും സ്ഥിരമായി പുക വലിക്കുന്നവർ ആണ്. 5.2 ശതമാനം പേർ നേരത്തെ പുക വലിച്ചവരും.

ഗുരുതരം അ ല്ലെങ്കിലും രോഗ ലക്ഷണങ്ങൾ കാണിക്കുന്ന മറ്റുള്ളവരിൽ 11. 8 ശതമാനം പേർ സ്ഥിരമായി പുക വലിക്കുന്നവരും 1. 3 ശതമാനം മുൻപു പുക വലിച്ചവരുമായിരുന്നു. കൊറോണയെ തടയാൻ പുകവലി ഒഴിവാക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ ഉപദേശിക്കുന്നുണ്ട്.

Karma News Network

Recent Posts

ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…

2 hours ago

സിപിഐഎമ്മിന് തിരിച്ചടി, തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, അക്കൗണ്ട് മരവിപ്പിച്ചു

തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…

3 hours ago

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…

4 hours ago

ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…

5 hours ago

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…

5 hours ago

ആക്കുളത്തെ കണ്ണാടി ബ്രിഡ്ജും തകർന്നു , നിർമ്മാണം സിപിഎം എംഎൽഎയുടെ സൊസൈറ്റി

വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത്‌ സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…

6 hours ago