കോട്ടയം: പങ്കാളികളെ കൈമാറ്റക്കേസിലെ പരാതിക്കാരി ജൂബിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ഭർത്താവ് ഷിനോയ്ക്ക് പുറമെ കൂടുതൽ പേരുണ്ടെന്ന് യുവതിയുടെ സഹോദരൻ. യുവതിക്ക് നിരന്തര ഭീഷണിയുണ്ടായിരുന്നതായി കുടുംബം പറഞ്ഞു. വീണ്ടും പങ്കാളി കൈമാറ്റത്തിന് ഭർത്താവ് ഷിനോ ശ്രമിച്ചു. ഇത് എതിർത്തതോടെയാണ് യുവതിയോട് പകയുണ്ടായതെന്ന് സഹോദരൻ വെളിപ്പെടുത്തി.
ഷിനോ തങ്ങളെ നിരന്തരം പിന്തുടർന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനിൽ പോയപ്പോൾ ഇയാൾ തൊപ്പിയും മാസ്കും ധരിച്ച് പിന്തുടർന്നിരുന്നു, സംശയം തോന്നി സഹോദരിയാണ് ഇത് ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് അവൻ സഹോദരിയെ ട്രെയിനിൽ നിന്ന് വലിച്ചിറക്കി കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. റെയിൽവേ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് തങ്ങളെ വിട്ടതെന്നും സഹോദരൻ പറഞ്ഞു.
മദ്യം കഴിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി. അന്നേരം ഇവള് സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ കഠിനമായി ഉപദ്രവിക്കും. മുടിക്കുത്തിന് വലിച്ചിഴക്കും. കുട്ടികളെ മര്‍ദിക്കും. അവരെ തെറി പറയുകയുമാണ് പതിവ്. ഷിനോയുടെ പിന്നില്‍ കൂടുതല്‍ ആളുകളുണ്ട്. ഈ കൊലപാതകം നടത്തിയതിന് പിന്നിലും അവര്‍ക്ക് പങ്കുണ്ട്. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ജൂബിയെ അരുംകൊല ചെയ്തത്.
പ്രതിയായ ഷിനോ വിഷം കഴിച്ച് ആശുപത്രിയില്‍ തുടരുന്നതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊടിയ വിഷമാണ് ഇയാള്‍ കഴിച്ചതെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് ഓണ്‍ലൈന്‍ മുഖേന വാങ്ങിയതാണെന്നാണ് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. വിഷം കഴിച്ചയാളിന്റെ അടുത്തുചെല്ലുന്നവര്‍ക്കും അണുബാധയുണ്ടാകാനിടയുള്ളതിനാല്‍ അകലം പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…
കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ…
അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…
മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…
നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…