entertainment

ജന്മദിനം ആഘോഷമാക്കി സാനിയ, പ്രായം കൂടും തോറും തുണിയുടെ അളവ് കുറയുകയാണല്ലോ എന്ന് സോഷ്യൽ മീഡിയ

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സാനിയ അയ്യപ്പന്‍. എന്നാൽ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം താരത്തിന് സൈബർ ആക്രമണം നേരിടാറുണ്ട്. ആദ്യ സിനിമ മുതല്‍ സാനിയ വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്. പലപ്പോഴും നടിയുടെ വസ്ത്രധാരണമാണ് പലരെയും ചൊടിപ്പിക്കാറുള്ളത്.

സമാനമായ രീതിയില്‍ നടിയുടെ പുത്തന്‍ ഫോട്ടോസിനും വീഡിയോസിനും വ്യാപക വിമര്‍ശനമാണ് വന്നിരിക്കുന്നത്.താരം പങ്കുവച്ച പിറന്നാൾ ചിത്രത്തിനു പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടത്. സാനിയ തന്റെ 22-ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് ആഘോഷിച്ചത്.

ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. അതേസമയം ഇതിലെ താരത്തിന്റെ വേഷത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അശ്ലില കമന്റുകളും അധിക്ഷേപ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

‘പ്രായം കൂടുംതോറും തുണിയുടെ അളവ് കുറഞ്ഞു വരുന്നുവലോ’ ‘പിറന്നാളിന് ആരെങ്കിലും സാനിയയ്ക്ക് ഒരു തുണി വാങ്ങി കൊടുക്ക്’ തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. എന്നാൽ ഇതുവരെ സാനിയ അധിക്ഷേപ കമന്റുകൾക്കെതിരെ പ്രതികരിച്ചിട്ടില്ല.

പതിനഞ്ച് വയസില്‍ നായികയായി വെള്ളിത്തിരയിലെത്തിയ താരമാണ് സാനിയ അയ്യപ്പന്‍. ക്വീന്‍ എന്ന സിനിമയിലെ നായിക വേഷം നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തു. തുടക്കത്തില്‍ ട്രോളുകളാണ് ലഭിച്ചതെങ്കിലും അത് പ്രശസ്തിയിലേക്ക് ഉയര്‍ത്താന്‍ നടിയെ സഹായിച്ചു. എന്നാല്‍ അത്യാവശ്യം ഗ്ലാമറസായി എത്തുന്ന നടിയുടെ ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.

Karma News Network

Recent Posts

ഫുൾ എ പ്ലസ്, പപ്പയ്ക്ക് കൊടുത്ത വാക്കുപാലിച്ച് സോന

വയനാട് പുൽപ്പള്ളി പാക്കത്തെ സോന എസ്എസ്എൽസി പരീക്ഷയെഴുതിയത് പിതാവിന്റെ മരണമേൽപ്പിച്ച നടുക്കത്തിനിടയിലാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി സോന…

25 mins ago

കെഎസ്ആർടിസി ബസുകൾക്കിടയിൽപെട്ട് അപകടം, 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം, പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ…

1 hour ago

ഇന്ത്യക്ക് വൻ നയതന്ത്ര വിജയം, ബന്ദികളാക്കിയ നാവികരെ മോചിപ്പിച്ചു

ഇറാൻ സൈന്യം തട്ടികൊണ്ടുപോയ ഇസ്രായേൽ കപ്പലിലേ ഇന്ത്യക്കാരേ നിരുപാധികം വിട്ടയച്ചു. ഇസ്രായേൽ കപ്പൽ തട്ടികൊണ്ടുപോയ ഇറാന്റെ നടപടിയിൽ ഇന്ത്യക്ക് വൻ…

2 hours ago

ഡോ.വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ഡോക്ടർ വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2023 മെയ് 10 നാണ് അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. സേവനമനുഷ്ഠിക്കുകയായിരുന്നു…

2 hours ago

കെ പി യോഹന്നാൻ സാമ്രാജ്യത്തിന്റെ പിൻഗാമി, ബിലിവേഴ്സ് ചർച്ച് സിനഡ് തീരുമാനം

പല രാജ്യങ്ങളിലായി കിടക്കുന്ന സഹസ്ര കോടികൾ വരുന്ന കെ പി യോഹന്നാന്റെ സാമ്രാജ്യവും സഭയും ഇനി ആരു നയിക്കും. കെ…

3 hours ago

അഴിമതി ഞാൻ അനുവദിക്കില്ല, കണ്ടാൽ മന്ത്രിമാരേ ഇനിയും ജയിലിൽ പൂട്ടും-ഗവർണ്ണർ ആനന്ദ ബോസ്

അഴിമതിയും അക്രമവും ബം​ഗാളിൽ നിന്ന് തുടച്ചു നീക്കിയാൽ ബം​ഗാൾ മനോഹരമായ ഒരു പ്രദേശമായിരിക്കുമന്ന് ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ് കർമ…

3 hours ago