വിവാഹമോചന നോട്ടീസ് കിട്ടിയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവില സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ ഉപാസന റാവത്താണ് പത്താംനിലയില്‍ നിന്ന് ചാടിയത്. ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

ഉപാസന നിഹര്‍ രഞ്ജന് എന്ന വ്യക്തി എട്ട് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് വിവാഹമോചന നോട്ടീസ് അയച്ചത്. ഇതാണ് മരണ കാരണമെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഭര്യ തന്നോട് മോശമായി പെരുമാറുന്ന ചില വീഡിയോകള്‍ നിഹര്‍ ഹാജരാക്കി. എന്ത് കൊണ്ടാണ് ഇത് പകര്‍ത്തിയതെന്ന ചോദ്യത്തിന് കോടതിയില്‍ കാണിക്കുവനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.