entertainment

വിവാഹിതരായിട്ട് 6 വര്‍ഷം, 8 വര്‍ഷം സുഹൃത്തുക്കളായിരുന്നു, ആ ഘട്ടം അതിജിവിച്ചത് മകനായി: നേഹ അയ്യര്‍

ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം ആറ്റുനോറ്റിരുന്ന കണ്മണിക്ക് ജന്മം നല്‍കിയ നേഹ അയ്യരുടെ വാര്‍ത്ത ഹൃദയം കൊണ്ടാണ് പ്രേക്ഷകര്‍ വായിച്ചത്. ഓഗസ്റ്റ് മാസം, ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെയായിരുന്നു മകന്റെയും ജനനം. ഭര്‍ത്താവിന്റെ മരണ ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നേഹ തിരിച്ചറിയുന്നത് പോലും. ശേഷം സന്തോഷവതിയായി ഗര്‍ഭകാലം ആഘോഷിക്കുന്ന നേഹയെയാണ് പ്രേക്ഷകര്‍ സമൂഹ മാധ്യമം വഴി കണ്ടത്. അന്‍ഷ് എന്നാണ് മകന്റെ പേര്. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലാണ് മരിച്ചുപോയ തന്റെ ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മകള്‍ നടി നേഹാ അയ്യര്‍ പങ്കുവെക്കുന്നത്. ആ വലിയ നഷ്ടത്തെത്തുടര്‍ന്നുണ്ടായ തന്റെ വിഷാദകാലം എങ്ങനെ മറികടന്നുവെന്നും അവര്‍ പേജില്‍ പങ്കുവെക്കുന്നു.

നേഹഅയ്യറുടെ ഫേസ്ബുക്ക് കുറിപ്പ്.

ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താനു അവിനാഷും പരസ്പരം നിശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നു. ഹൃദയത്തില്‍ നിന്നായിരുന്നു കണ്ണീര്‍ പൊഴിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു ഞങ്ങളുടെ കാത്തിരിപ്പ്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു.എനിക്കൊപ്പം ഏത് കാര്യത്തിനും അവിനാശുണ്ടായിരുന്നു. എല്ലാ സമയവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ആഘോഷങ്ങളും ഒന്നിച്ചായിരുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവിനാശ് പറഞ്ഞത് ഇപ്പോഴെങ്കിലും പറയാന്‍ തോന്നിയല്ലോ എന്നായിരുന്നു. വേര്‍പിരിക്കാനാവാത്ത അത്ര അടുത്തായിരുന്നു ഞങ്ങള്‍. എന്നാല്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് അഞ്ചാമത്തെ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അവിനാശ് ടേബിള്‍ ടെന്നീസ് കളിക്കുകയായിരുന്നു. തളര്‍ന്നുവീണുവെന്ന് എന്നെ അറിയിച്ചപ്പോള്‍ ഗ്ലൂക്കോസുമായാണ് താന്‍ ഓടിച്ചെന്നത്. എന്നാല്‍ അനക്കമില്ലാതെ കിടക്കുന്ന അവിനാശിനെയാണ് കണ്ടത്.

സിപിആര്‍ നല്‍കാന്‍ ശ്രമിച്ചു, കുലുക്കി വിളിച്ചു. പക്ഷേ അവിനാശ് പ്രതികരിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ അറിഞ്ഞു ഹൃദയ സ്തംഭനമായിരുന്നെന്ന്. വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല. അടുത്ത് നിന്ന ആരുടേയോ ചുമലില്‍ കിടന്ന് കരഞ്ഞത് ഇന്നുമോര്‍ക്കുന്നുണ്ട്. ആ ഞെട്ടലില്‍ നിന്ന് വിട്ടുമാറാന്‍ സാധിച്ചില്ല. ഫോണ്‍ ഓഫ് ചെയ്ത് മുറിയില്‍ അടച്ചിരുന്നു. കര്‍ട്ടനുകള്‍ നീക്കുന്നത് മാത്രമായിരുന്നു മുറിയില്‍ താന്‍ ചെയ്തിരുന്നത്. കരയുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് തോന്നിയിരുന്നു. അതിനാല്‍ തന്നെ കരഞ്ഞില്ല. പക്ഷേ ആരോടും മിണ്ടിയില്ല കുറേക്കാലം. ജീവിതം മുഴുവന്‍ ഒന്നിച്ച്‌ ചെലവിടണമെന്ന് ആഗ്രഹിച്ചയാള്‍ പെട്ടന്ന് പോയി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അമ്മയുടെ ആത്മഹത്യയും.

പിന്നീട് എന്‍റെ ഊര്‍ജം കുഞ്ഞിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പോകാനും മെഡിറ്റേഷനില്‍ പങ്കെടുക്കാനും സ്വയം നിര്‍ബന്ധിച്ചു. അത്ഭുതകരമെന്ന വണ്ണം അവിനാശിന്‍റെ ജന്മദിനത്തില്‍ തന്നെ ഞങ്ങളുടെ മകന്‍ പിറന്നു. അംശിന്‍റെ ചിരി മുതല്‍ കള്ള ത്തരം ഒളിപ്പിക്കുന്ന കണ്ണുകള്‍ വരെ അവിനാശിന്‍റേതായിരുന്നു. അവിനാശ് എവിടെയും പോയിട്ടില്ലെന്ന് തിരിച്ചറിയുകയായിരുന്നു. അംശിന് വേണ്ടിയാണ് ഇനിയുള്ള ജീവിതം. കുടുംബം വിഷമഘട്ടങ്ങളില്‍ തനിക്കൊപ്പം ഉറച്ച്‌ നിന്നുവെന്നും നേഹ ഹ്യൂമന്‍സ് ഓഫ് മുംബൈ പേജില്‍ കുറിക്കുന്നു.

Karma News Network

Recent Posts

ഓടുന്ന ട്രെയിനിൽ ഓടിക്കയറാൻ ശ്രമം, 57കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍…

12 mins ago

കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്.…

46 mins ago

എഎപിയുമായുള്ള സഖ്യം, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു. ഇന്നലെയാണ് രാജി കൈമാറിയത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള…

1 hour ago

ആലപ്പുഴയിലെ ആത്മീയ കേന്ദ്രം വഴി ബിജെപിക്ക് വോട്ട് പിടിച്ചെന്ന ആരോപണം കൃപാസനത്തെ ലക്ഷ്യം വച്ചോ?

ആലപ്പുഴയിലെ ചില ആത്മീയ കേന്ദ്രങ്ങൾ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാൻ ശ്രമിച്ചിരുന്നെന്ന് എഎം ആരിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃപാസനം…

2 hours ago

കോഴിക്കോട് ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട നിലയില്‍, ഒരാൾ കസ്റ്റഡിയില്‍

കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച്…

3 hours ago

ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി, 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജില്ലാ കളക്ടറുടെ കൈവശത്തിലാകും

ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ നടപടി…

3 hours ago