Home kerala കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്

കൊല്ലം. പന്നിപ്പടക്കം പൊട്ടി കൊല്ലം കടയ്ക്കലില്‍ യുവതിക്ക് ഗുരുതരപരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പന്നിപ്പടക്കം ഉപയോഗിച്ചതിസെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കടയ്ക്കല്‍ സ്വദേശിയായ രാജിയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

രാവിലെ വെള്ളം എടുക്കുന്നതിനായി പോയപ്പോള്‍ കിട്ടിയ ബോളിന്റെ രൂപത്തിലുള്ള വസ്തു വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആവസ്തു കാട്ടുകാച്ചിലാണെന്ന് അമ്മ പറഞ്ഞു. ഇതോടെ രാജി കത്തി ഉപയോഗിച്ച് പന്നപ്പടക്കം മുറിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ ഇരുന്ന് പന്നിപ്പടക്കം പൊട്ടി രാജിക്ക് ഗുരുതരപരിക്ക് പറ്റുകയായിരുന്നു.

അപകടത്തില്‍ രാജിയുടെ ഇടത് കൈപ്പത്തി അറ്റുപോയതായും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതായിട്ടാണ് വിവരം. നിലവില്‍ രാജി തിരിവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. തുടര്‍ന്ന് പോലീസ ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.