12 വർഷം മകന് വേണ്ടി ജീവിക്കും, ഇനിയും അങ്ങനെ ആയിരിക്കും- ശ്രീലക്ഷ്മി

ദി കാർ, മാട്ടുപ്പെട്ടി മച്ചാൻ എന്നീ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ശ്രീലക്ഷ്മി. ഇപ്പോൾ താരം സീരിയൽ രംഗത്തു സജീവമാണ്, കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടിയുടെ വിവാഹം, വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിൽ ആയിരുന്നു താരം താമസിച്ചത്, അവിടെ താരത്തിന് ഒരു ഡാൻസ് സ്‌കൂളും ഉണ്ടായിരുന്നു, നിലവിൽ തിരുവനന്തപുരത്താണ് നടിയുടെ താമസം.

തന്റെ കുടുംബ വിശേഷങ്ങളുമായി എത്തുകയാണ് താരമിപ്പോൾ. ഒരു പ്രണയവിവാഹമായിരുന്നു, ദിലീപ്, മഞ്ജു വാര്യർ വിവാഹത്തിന്റെ അന്നായിരുന്നു എന്റെയും വിവാഹം, എന്നാൽ അവരുടെ വിവാഹ വിശേഷത്തിൽ എന്റെ വിവാഹം ആരും അറിയാതെ പോയത്, ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിച്ചുവെന്ന് പറയാം. ഇപ്പോൾ ഞങ്ങൾക്ക് രണ്ടു ആൺകുട്ടികൾ ഉണ്ട്, എന്നാൽ എന്റെ ഇളയ മകൻ ഒരു അസുഖമുള്ള കുട്ടിയാണ്, അവനു വേണ്ടിയാണ് പിന്നെ ഞാൻ ജീവിച്ചത്, അവനു വേണ്ടി 12 വർഷത്തോളം ഞാൻ എന്റെ കരിയർ പോലും ഉപേക്ഷിച്ചു.

പിന്നീട് മകന്റെ ചികത്സയുടെ ഭാഗമായാണ് ഞങ്ങൾ നാട്ടിൽ സെറ്റിൽ ചെയ്യ്തത്, എന്റെ മകന്റെ കാര്യത്തിൽ ഒരുപാടു കുറ്റപ്പെടുത്തലുകൾ താൻ കേട്ടിരുന്നു, അതുകേട്ട് ചിലപ്പോൾ ഞാൻ മാനസികമായി തളർന്നുപോയിട്ടുണ്ട്, എങ്കിലും എന്റെ അവസാന ശ്വാസം നിലക്കുന്നതുവരെ മക്കൾക്ക് വേണ്ടി ജീവിക്കും , ആ കുറ്റപ്പെടുത്തലുകളെ ഞാൻ നിസ്സാരമായി കണ്ടു തുടങ്ങി, പിന്നീട് ഞാൻ എന്റെ ഡാൻസും ഒപ്പം അഭിനയവും തുടർന്ന് പോയി, വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പിന്നൊരു തിരിച്ചുവരവ് നടത്തിയത്, എന്റെ ഉത്തരവാദിത്വങ്ങൾ തീർത്തിട്ടാണ് താൻ ഇപ്പോൾ അഭിനയിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.