‘കേരളത്തില്‍ ഇനിയും നായ്ക്കളെ കൊല്ലരുത്, ആറായിരം തെരുവുനായ്കളേ ഇനി ബാക്കി ഉള്ളൂ’ സുപ്രീം കോടതിയില്‍ മൃഗസ്നേഹി സംഘടന

കേരളത്തില്‍ ഇപ്പോള്‍ ആറായിരം നായ്ക്കൾ മാത്രമേ ഉള്ളുവെന്നും ബാക്കിയുള്ളവയെ മുഴുവന്‍ കൊന്നൊടുക്കിയെന്നും മൃഗസ്നേഹി സംഘടന സുപ്രീം കോടതിയില്‍. നായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മനുഷ്യരെയും വീട്ടുമൃഗങ്ങളെയും ആക്രമിക്കുന്ന തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ജൂണ്‍ 21ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകാത്തതിനാലും ആവശ്യം അംഗീകരിക്കാന്‍ സാധ്യത ഇല്ലാത്തതിനാലും തെരുവ് നായകള്‍ക്കെതിരെ വ്യാപക അക്രമം കേരളത്തില്‍ അഴിച്ച് വിട്ടിരിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു.

അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തെയ്യാറാകുന്നി ല്ലെന്നും മൃഗസ്നേഹി സംഘടന സുപ്രീം കോടതിയില്‍ പറഞ്ഞു. തെരുവുനായ്കളെക്കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. സുപ്രീം കോടതി ഈ വിഷയത്തില്‍ ഇറക്കുന്ന ഉത്തരവുകള്‍ പോലും മാനിക്കപ്പെടുന്നില്ല – സംഘടന പറഞ്ഞു. വിവേക രഹിതമായി തെരുവ്നായ്കളെക്കൊ ന്നൊടുക്കാനുള്ള നീക്കത്തിത്തെ തടയണമെന്നും സംഘടന ആവശ്യപ്പെട്ടിരിക്കുന്നു.