topnews

രാത്രിയും പകലും വീട്ടുജോലി, ചെറിയ തെറ്റിനുപോലും ഉപദ്രവം, അറബ് നാട്ടിൽ മലയാളികൾ അനുഭവിക്കുന്നത്

അറബികൾ മലയാളി പെൺകുട്ടികളോടും മലയാളി സ്ത്രീകളോടും ചെയ്യുന്ന ക്രൂരതകൾ വീണ്ടും പുറത്ത്. അടിവയറ്റിൽ ചവിട്ടും. തയ്യൽജോലി എന്ന വ്യാജേന കുവൈത്തിൽ എത്തിച്ചിട്ട് അടിമജോലി ചെയ്യേണ്ടിവന്ന കോട്ടയം ഇത്തിത്താനം പൊൻപുഴ സ്വദേശിനിയാണ് പുത്തൻ വെളിപ്പെടുത്തൽ നടത്തിയത്. ഹീലുള്ള ചെരിപ്പിട്ട് ശരീരം മുഴുവൻ ചവിട്ടി നടന്നു ചതച്ച് അരയ്ക്കുമെന്ന് അവർ പറഞ്ഞു. മനുഷ്യക്കടത്തിന് ഇരയായ ഇവർ രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയതാണ്. മലയാളികളുടെ വിയർപ്പ് കൊണ്ടാണ് ഗൾഫ് ഇന്ന് ഈ നിലയിൽ എത്തിയത്. നമുക്ക് ശമ്പളം തന്ന് ഇടപാട് തീർത്തു എങ്കിലും മലയാളികൾ ഉണ്ടാക്കിയ അദ്ധ്വാനം അവിടുത്തേ വിസ്മയ കാഴ്ച്ചകളായി എന്നും ഗൾഫിൽ ഉണ്ട്. ഈ അറബികൾ തന്നെയാണ് നമ്മുടെ സഹോദരിമാരേ ചവിട്ടി അരക്കുന്നത്.

ഗൾഫിലെ ക്രൂര പീഡനങ്ങളുടെ കഥ വീണ്ടും പുറത്ത് വരികയാണ്. മുൻപ് കേരളത്തിൽ നിന്ന് സെക്‌സ് വർക്കിനുംമറ്റുമായി നിരവധി സ്ത്രീകളേയും പെൺകുട്ടികളേയും കൊണ്ടുപോകുന്നുവെന്ന ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് ദുർഗ്ഗാദാസിനെതിരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. ഇപ്പോൾ പുറത്ത് വരുന്നത് മനുഷ്യക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. മലയാളി യുവതികളെ ചവിട്ടി അരയ്ക്കുകയാണ്. ഇപ്പോൾ കോട്ടയം സ്വദേശിനി നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ മലയാളിയുടെ ഉള്ളുപൊള്ളിക്കുന്നു.

തയ്യൽ ജോലിക്കെന്നും പറഞ്ഞാണ് ഇത്തിത്താനം പൊൻപുഴ സ്വദേശിനിയെ കൊണ്ടുപോയത്. എന്നാൽ അവിടെ എത്തിക്കഴിഞ്ഞാണ് കബളിപ്പിക്കപ്പെടുകയാണെന്ന് യുവതി തിരിച്ചറിയുന്നത്. എന്നെ കൊണ്ടുവിട്ട ഏജന്റ് നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതു നോക്കി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് എനിക്കവിടെ അടിമപ്പണിയായിരുന്നു. അറബിയുടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യണം. ഭക്ഷണമുണ്ടാക്കലും അലക്കും തൂക്കലുംതുടയ്ക്കലും. അവിടത്തെ 9 കൊച്ചു കുട്ടികളെയും നോക്കണം. കുബൂസും പച്ചവെള്ളവും മാത്രമായിരുന്നു ഭക്ഷണം. അതും ദിവസം ഒരെണ്ണം കിട്ടിയാലായി. ചെറിയ തെറ്റിനു പോലും മുഖത്തിന് അടിക്കും. അടിവയറ്റിൽ ചവിട്ടും. ഹീലുള്ള ചെരിപ്പിട്ട് ശരീരം മുഴുവൻ ചവിട്ടി നടന്നു ചതച്ച് അരയ്ക്കും

ജനുവരി അവസാനമാണ് ഏജന്റ് മുഖേന കുവൈത്തിലെത്തിയത്. തയ്യൽ ജോലി, പ്രതിമാസം 45,000 രൂപ ശമ്പളം എന്നായിരുന്നു വാഗ്ദാനം. കുവൈത്തിൽ ഹോം നഴ്‌സായി ജോലിചെയ്യുന്ന കൂട്ടുകാരി കൂടി പറഞ്ഞതോടെ വിശ്വാസമായി. 5 സെന്റിലെ പഴയവീട് പുതുക്കിപ്പണിയണം. മക്കളുടെ വിവാഹം നടത്തണം എന്നൊക്കെയുള്ള ആവശ്യങ്ങളായിരുന്നു മനസ്സിൽ. കണ്ണൂർ സ്വദേശിയായ അലി എന്ന ഏജന്റ് പറഞ്ഞതനുസരിച്ച് 80,000 രൂപ ടിക്കറ്റിനും വീസയ്ക്കുമായി തിരുവനന്തപുരത്തുള്ള ഗായത്രി എന്ന ആളുടെ അക്കൗണ്ടിൽ ഇട്ടു. 10-ാം ക്ലാസ് പാസാകാത്തവർക്കു കുവൈത്തിലേക്ക് നേരിട്ടു പോകാൻ കഴിയില്ലെന്നു ഏജന്റ് പറഞ്ഞിരുന്നു. ദുബായ് വഴിയാണു കുവൈത്തിൽ എത്തിയത്. അവിടെ വച്ചാണ് ഏജന്റിനെ നേരിൽ കാണുന്നത്. അയാളുടെ ഫ്‌ലാറ്റിലേക്കു കൊണ്ടുപോയി. അവിടെ മലയാളികളായ മറ്റു 2 സ്ത്രീകളും ഉണ്ടായിരുന്നു. പിന്നീട് 15 സ്ത്രീകൾ കൂടിയെത്തി.

‘ഞങ്ങൾ പരസ്പരം ഫോൺ നമ്പർ കൈമാറാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. ഞാൻ ഒരു ബുക്കിൽ ചിലരുടെ നമ്പറുകൾ കുറിച്ചിട്ടു. 18 വയസ്സുള്ള പെൺകുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ജോലിക്കു പോയ വലിയ വീട്ടിൽ രാത്രിയും പകലും ഒരുപോലെയായിരുന്നു. കിടക്കാൻ സൗകര്യം കിട്ടിയില്ല. ഇരുന്നു മയങ്ങും. ഭക്ഷണവും ഉറക്കവുമില്ലാതെയുള്ള കഷ്ടപ്പാടു മൂലം ആത്മഹത്യ ചെയ്താലോ എന്നുപോലും തോന്നി. ആ വീട്ടിലെ മുതിർന്നയാൾ പൊലീസിൽ ആയിരുന്നതിനാൽ മതിലുചാടാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടു. ആ വീട്ടിൽ 2 മാസം ജോലി ചെയ്തു. 25,000 രൂപ ശമ്പളം തന്നു. വീട്ടിലേക്കു ഫോൺ വിളിക്കാൻ ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാൻ കാര്യങ്ങൾ തുറന്നുപറഞ്ഞു. നാട്ടിൽ നിന്ന് എംബസി വഴിയുള്ള ശ്രമങ്ങൾക്കൊടുവിലാണ് എന്നെ വിട്ടയയ്ക്കാൻ ഏജന്റ് തയാറായത്. എന്നെ വിറ്റ് അയാൾ പണം കൈപ്പറ്റിയിരുന്നതിനാൽ എനിക്കു പകരം മറ്റൊരു സ്ത്രീയെ അയാൾക്കു നൽകേണ്ടിവന്നു.

Karma News Network

Recent Posts

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം, ബഹിഷ്‌കരിക്കുമെന്ന് സിഐടിയു, ഗതാഗതമന്ത്രി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു…

28 mins ago

കേസെടുക്കേണ്ട, ആര്യാ രാജേന്ദ്രന്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം, ക്ലീൻചിറ്റ് നൽകി പോലീസ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്തര്‍ക്കത്തില്‍ മേയര്‍ക്ക് പോലീസിന്റെ ക്ലീന്‍ചിറ്റ്‌. അശ്ലീല ആംഗ്യം…

32 mins ago

അപ്രഖ്യാപിത പവർകട്ട്, ചൂട്ട് കത്തിച്ച് കെഎസ്ഇബി ഓഫീസിൽ എത്തി നാട്ടുകാർ

മലപ്പുറം : കടുത്ത ചൂടിനൊപ്പം കെഎസ്ഇബി പണി തന്നാൽ എന്തുചെയ്യും. തിരൂരങ്ങാടിയിൽ അപ്രഖ്യാപിത പവർകട്ട് നടത്തിയ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട്…

1 hour ago

ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്, ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം- അഡ്വ.സം​ഗീത ലക്ഷ്മണ

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനും ദല്ലാൾ നന്ദകുമാറിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ശോഭ സുരേന്ദ്രനുമാണ് വാർത്തകളിലെ താരം.…

1 hour ago

പവർകട്ട് വേണമെന്ന് കെഎസ്ഇബി, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.…

2 hours ago

ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി.…

2 hours ago