more

യഥാര്‍ത്ഥ ബന്ധുക്കളെയും സുഹൃത്തുക്കളെയും നമ്മള്‍ തിരിച്ചറിയുന്നത് ഇങ്ങനത്തെ സാഹചര്യങ്ങളില്‍ ആണ്, കോവിഡ് ഭേദമായ യുവതി പറയുന്നു

കോവിഡ് ലോകം മുഴുവന്‍ ആശങ്ക വിതയ്ക്കുകയാണ്. ഇപ്പോഴും രോഗത്തിന് യാതൊരു കുറവുമില്ല. കോവിഡ് കാലമായതോടെ പ്രവാസികളെയും തഴയുകയാണ്. വീട്ടുകാര്‍ പോലും അവരെ തള്ളി പറയുന്നു. ഒരു ആയുസ്‌കാലം മുഴുവന്‍ എടുത്ത് വീടിന് വേണ്ട് കഷ്ടപ്പെടുന്ന പ്രവാസികളെ ഒരു നിമിഷം കൊണ്ടാണ് ഉറ്റവര്‍ തള്ളി പറഞ്ഞത്. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണെന്ന് പറയുകയാണ് നാട്ടില്‍ എത്തി കോവിഡ് ഭേദമായ പ്രിയ വിജയ് മോഹന്‍ എന്ന യുവതി.

ഞാന്‍ പോസിറ്റീവ് ആയതു കൊണ്ട് ഹസ്ബന്റിനു പുറത്തു പോകാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു, ഞങ്ങള്‍ക്കുവേണ്ടി ഷോപ്പിംഗിനു പോകുന്നതും പലപ്പോഴും ഭക്ഷണം ഉണ്ടാക്കി കൊണ്ട് തന്നതും ഞങ്ങളുടെ സുഹൃത്തുക്കള്‍ ആണ് , കൊറോണ വരും എന്ന് ഭയന്ന് അവരാരും ഞങ്ങളെ ഒറ്റപെടുത്തിയില്ല .Friends തന്ന സപ്പോര്‍ട്ടിനെ പ്പറ്റി എത്ര പറഞ്ഞാലും തീരില്ല ( യഥാര്‍ത്ഥ ബന്ധുക്കളേം സുഹൃത്തുക്കളേം നമ്മള്‍ തിരിച്ചറിയുന്നത് ഇങ്ങനത്തെ സാഹചര്യങ്ങളില്‍ ആണ് ). -പ്രിയ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം;

നമസ്‌കാരം 7 ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഈ ഇന്ദുചൂഡി മടങ്ങി എത്തിയിരിക്കുന്നു ,Covid free ആയിട്ട് ?? കൊറോണ എന്നോട് bye പറഞ്ഞു പോയ വിവരം വളരെ സന്തോഷത്തോടെ ഇവിടെ share ചെയ്യുന്നു . ഇനി ഈ വഴി കണ്ടു പോയേക്കല്ലെന്നു പറഞ്ഞിട്ടുണ്ട് , എന്താവുമോ എന്തോ??അനുസരണ ഉണ്ടോന്നു നോക്കാം??.. നീണ്ട 7 ആഴ്ചത്തെ quarantine + sick +rest ജീവിതത്തിനു ശേഷം അടുത്ത ആഴ്ചമുതല്‍ വീണ്ടും ജോലിക്കു പോയി തുടങ്ങും . Covid പോസിറ്റീവ് ആയപ്പോള്‍ ഞാന്‍ ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു .ഒരുപാടു സുഹൃത്തുക്കള്‍ അന്ന് മെസ്സേജ് & comment ചെയ്തു പറഞ്ഞിരുന്നു നെഗറ്റീവ് ആവുമ്പോള്‍ അറിയിക്കണം എന്ന് ,അതാണ് വീണ്ടും പോസ്റ്റുമായിവന്നത് .

വിദേശത്തു നിന്ന് വരുന്ന ആള്‍ക്കാരെ സ്വന്തം വീട്ടുകാര് പോലും അകറ്റി നിര്തുന്നു എന്നുള്ള വാര്‍ത്തയൊക്കെ ശരിക്കും വിഷമം ഉണ്ടാക്കുന്നതാണ് . ശ്രദ്ധ വേണ്ട എന്നല്ല ,പക്ഷെ ഭയം വേണ്ട ..ജാഗ്രത മാത്രം മതി . Positive ആയ ഞാന്‍ വീട്ടില്‍ തന്നെയാണ് quarantine ചെയ്തത് . ഭര്‍ത്താവും ഞങ്ങളുടെ 8 വയസുള്ള മോനും എന്റെ കൂടെ ഉണ്ട് . ആകെ ഭയം ഉണ്ടായിരുന്നത് മോന് മാത്രം ആണ്, corona വന്നാല്‍ മരിച്ചു പോവും എന്ന് അവന്‍ ഭയപ്പെട്ടിരുന്നു ,അത്രയ്ക്കും കരുതല്‍ എടുത്തത് കൊണ്ടാവും ഒരു വീട്ടില്‍ താമസിച്ചിട്ടും അവരുടെ പരിസരത്തു പോലും കൊറോണ എത്തി നോക്കിയില്ല ( ഇത്ഒരു അഹങ്കാരം ആയി കരുതരുത് )

ഞാന്‍ പോസിറ്റീവ് ആയതു കൊണ്ട് ഹസ്ബന്റിനു പുറത്തു പോകാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു, ഞങ്ങള്‍ക്കുവേണ്ടി ഷോപ്പിംഗിനു പോകുന്നതും പലപ്പോഴും ഭക്ഷണം ഉണ്ടാക്കി കൊണ്ട് തന്നതും ഞങ്ങളുടെ സുഹൃത്തുക്കള്‍ ആണ് , കൊറോണ വരും എന്ന് ഭയന്ന് അവരാരും ഞങ്ങളെ ഒറ്റപെടുത്തിയില്ല .Friends തന്ന സപ്പോര്‍ട്ടിനെ പ്പറ്റി എത്ര പറഞ്ഞാലും തീരില്ല ( യഥാര്‍ത്ഥ ബന്ധുക്കളേം സുഹൃത്തുക്കളേം നമ്മള്‍ തിരിച്ചറിയുന്നത് ഇങ്ങനത്തെ സാഹചര്യങ്ങളില്‍ ആണ് ).

Covid പോസിറ്റീവ് ആയ ആളുകള്‍ക്ക് അല്ലെങ്കില്‍ quarantine ചെയ്യുന്ന ആളുകള്‍ക്ക് emotional ,mental, സപ്പോര്‍ട്ട് ആണ് വേണ്ടത് അല്ലാതെ അവരെ ഒറ്റപെടുത്തുവല്ല നമ്മള്‍ ചെയ്യേണ്ടത് . Covid positive ആവുന്നത് ആരുടേം കുറ്റം കൊണ്ടല്ല,ഈ ആളുകള്‍ ഒക്കെ പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു വീണ്ടും നമ്മുടെയൊക്കെ ജീവിതത്തിന്റെ തന്നെ ഭാഗം ആവേണ്ടവര്‍ ആണ്, So keep calm and Lets stand together in this difficult situation. Thank you all for your support, wishesand love?????? Much Love

 

Karma News Network

Recent Posts

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

41 mins ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

1 hour ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

2 hours ago

രാമഭക്തരേ വെടിവയ്ച്ചവരും രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ്‌ ഈ തിരഞ്ഞെടുപ്പ്

ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും  അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…

3 hours ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, അത്ഭുതകരമായി രക്ഷപെട്ട് കേന്ദ്രമന്ത്രി

പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…

3 hours ago

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

3 hours ago