കൊച്ചി. പെരുമ്പാവൂരില്‍ അഞ്ച് ലക്ഷം രൂപയുടെ ഹെറോയിനുമായി അസം സ്വദേശി പിടിയില്‍. അസം സ്വദേശിയായ നസ്റുള്‍ ഇസ്ലാമിനെയാണ് എക്സൈസ് സംഘം പിടിച്ചത്. ഇയാളില്‍ നിന്നും 181 കുപ്പി ഹെറോയിനും പിടിച്ചെടുത്തു.
പെരുമ്പാവൂരിലെ മറുനാടന്‍ തൊഴിലാളികളില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.
പ്രതി അസമില്‍ നിന്നുമാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് എക്സൈസ് പറയുന്നു. ചെറിയ മരുന്ന് കുപ്പികളിലാക്കിയാണ് ഇത് സൂക്ഷിച്ച് വച്ചിരുന്നത്. ചെറിയ ഒരു കുപ്പിക്ക് 2500 രൂപവരെയാണ് പ്രതി ഈടാക്കിയിരുന്നത്. പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…