entertainment

അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ല.. ഒരു തീരുമാനം എടുക്കണമെന്ന് മക്കള്‍ പറഞ്ഞു, പുതു തുടക്കത്തിന് ഒരു വര്‍ഷം, സന്തോഷം പങ്കുവെച്ച് യമുന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് യമുന. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് താരം. ഒരു വര്‍ഷം മുമ്പാണ് താരം പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ദേവനുമൊത്തുള്ള ജീവിതം ഒരുവര്‍ഷം പൂര്‍ത്തിയായ സന്തോഷത്തിലാണ് നടി. ഇനിയും വരുന്ന കാലമത്രയും തന്റെ കൊച്ചു ജീവിതം അദ്ദേഹത്തിന്റെ സ്‌നേഹത്തണലില്‍ തന്നെ ജീവിച്ചുതീരണേ എന്നാണ് പ്രാര്‍ത്ഥന എന്ന് യമുന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ഒരു വര്‍ഷം കണ്ണടച്ച് തുറക്കും മുന്‍പേ കടന്നുപോയി. കഴിഞ്ഞ വര്‍ഷം ഈ സമയം ദേവേട്ടന്‍ എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥവും മാനവും അദ്ദേഹം കൊണ്ടുവന്നു. ഇനിയുള്ള എന്റെ കൊച്ചു ജീവിതം അദ്ദേഹത്തിന്റെ സ്‌നേഹത്തണലില്‍തന്നെ ജീവിച്ചുതീരണേ എന്നാണ് പ്രാര്‍ത്ഥന എന്ന് ആരംഭിക്കുന്ന കുറിപ്പാണ് ഒന്നാം വിവാഹ വാര്‍ഷികത്തില്‍ യമുന സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്.

അഞ്ജിതയും മക്കളും കൊണ്ടുവന്ന കേക്ക് അവരുടെ കരുതല്‍ പോലെ തന്നെ മധുരതരമായ്. സഹോദരന്‍ ഗിരീഷും ലക്ഷ്മിയും ഇന്നുമെത്തി സ്‌നേഹവായ്പായി. ഫോണിലൂടെയും നേരിട്ടും അനുമോദനങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നിസ്സീമ നന്ദി. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ, യമുന’ എന്നും പ്രിയ നടി കുറിച്ചു.

വിവാഹത്തെക്കുറിച്ച് മുന്‍പ് യമുന പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ഏഴാം തീയതി മൂകാംബികയില്‍ വച്ചായിരുന്നു വിവാഹം. ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് യമുന പറഞ്ഞിരുന്നു. പക്കാ അറേഞ്ച്ഡ്. മാവേലിക്കരയാണ് അദ്ദേത്തിന്റെ നാട്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റാണ് ദേവന്‍ എന്ന് യമുന ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ ഉപദേശിച്ചു. ഒറ്റയ്ക്ക് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ പലരേയും പല ആവശ്യങ്ങള്‍ക്കും ആശ്രയിക്കേണ്ടി വരും. എല്ലാക്കാലവും അതു പറ്റില്ല. അങ്ങനെയാണ് ഒരു കൂട്ട് വേണം എന്നു തോന്നിത്തുടങ്ങിയത് എന്നും യമുന പറഞ്ഞിരുന്നു. മാത്രമല്ല മക്കളുടെ സമ്മതപ്രകാരമായിരുന്നു താന്‍ വിവാഹത്തിന് സമ്മതം മൂളിയതെന്നും യമുന വ്യക്തമാക്കിയിരുന്നു.

ദേവനുമായുള്ള ആലോചന വന്നപ്പോള്‍ ”അമ്മ ഒറ്റയ്ക്കാവരുത്…” എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസല്‍സും വന്നപ്പോഴും,”അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം” എന്നവര്‍ പറഞ്ഞിട്ടുണ്ട്. ദേവന്‍ ആദ്യം തന്നെ തന്റെ മക്കളുമായി സംസാരിച്ചിട്ട് ആണ് തീരുമാനം എടുത്തത് എന്നും യമുന പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

2 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

2 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

2 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

3 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

4 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

5 hours ago