topnews

കെ റെയിൽ; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്; 4 പേരെ അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു. വേദിക്ക് പുറത്തുനിന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ റെയിലില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വായിക്കാം

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കില്‍ നാടിന്‍റെ പൊതുവികസനത്തെ ബാധിക്കും. ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താന്‍ കഴിഞ്ഞു. നാടിന് ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല. എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയിൽ പദ്ധതി പൂർത്തിയാകാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്‍റെ അനുഭവം. സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്‌ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.

Karma News Editorial

Recent Posts

തലസ്ഥാനത്ത് പത്ത് വയസുകാരനെ കാണാതായി

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ്…

9 mins ago

കണ്ണന്‍ എവിടെ പോയാലും ആ കുട്ടി കൂടെ ഉണ്ടല്ലോയെന്ന പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവികയുടെ വിവാഹം…

22 mins ago

പുന്ന നൗഷാദ് വധം, മൂന്ന് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ

പാലക്കാട് : ചാവക്കാട്ടെ പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് എസ്.ഡി.പി.െഎ. പ്രവർത്തകരെക്കൂടി പാലക്കാട്…

30 mins ago

മതിയായ ചികിത്സ കിട്ടിയില്ല, രോഗി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുന്നു. പുന്നപ്ര അഞ്ചിൽ വീട്ടിൽ…

51 mins ago

സിനിമ മതം വളർത്താൻ ആകരുത്, മട്ടാഞ്ചേരി മാഫിയ വീഴും, ഇഡിയും സിബിഐയും എത്തും, സന്തോഷ് പണ്ഢിറ്റിന്റെ ചങ്കൂറ്റം

മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.…

57 mins ago

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

1 hour ago