topnews

വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി

വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി. 131 ഓളം വാക്സിനേന്‍ കേന്ദ്രങ്ങളാണ് പൂട്ടിയത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പും പൂട്ടി. ഇതേ തുടര്‍ന്ന് കുത്തിവയ്പ് എടുക്കാന്‍ എത്തിയവര്‍ വാക്സിന്‍ സ്വീകരിക്കാതെ മടങ്ങി.

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളില്‍ 45 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കാനായിരുന്നു തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെറുതും വലുതുമായ വാക്സിനേഷന്‍ ക്യാമ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വാക്സിന്‍ ക്ഷാമം വീണ്ടും രൂക്ഷമായത്. തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളില്‍മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങി.

അതേസമയം, അഞ്ച് ലക്ഷത്തോളം ഡോസ് വാക്സിന്‍ ഇന്ന് സംസ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വാക്സിന്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Karma News Editorial

Recent Posts

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ…

20 mins ago

ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നു, 17കാരൻ മരിച്ചു

പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…

41 mins ago

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി, വാർത്തയിൽ പിഴവ് പറ്റിയത് ‘ടൈംസ് നൗ’വിന്

സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ…

1 hour ago

തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…

2 hours ago

കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി…

2 hours ago

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

2 hours ago