topnews

കൊല്ലത്ത് കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് തൊഴിലാളികളും മരിച്ചു

കൊല്ലം കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ 100 അടിയോളം താഴ്ചയുള്ള കിണറില്‍ കുടുങ്ങിയ നാലു തൊഴിലാളികളും മരിച്ചു. കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ തൊഴിലാളികള്‍ കിണറില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഇവരെ കരയ്ക്ക് കയറ്റിയിരുന്നുവെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും നാലുപേരും മരിക്കുകയായിരുന്നു.

വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജന്‍ (56), രാജന്‍ (36), മനോജ് (34) എന്നിവരാണ് മരിച്ചത്. ബാവയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം നേരിട്ട തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. രണ്ട് പേര്‍ കുടുങ്ങിയപ്പോള്‍ രണ്ട് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസം നേരിട്ട തൊഴിലാളികളുടെ നില അതീവ ഗുരുതരമായിരുന്നു.

ആദ്യ ഘട്ടത്തില്‍ ഒരാള്‍ മാത്രമാണ് കിണറില്‍ ഇറങ്ങിയത്. കിണറിലെ ചെളി കോരി മാറ്റുന്നതിനെയാണ് സംഭവം. നൂറടി താഴ്ചയുള്ള കിണറില്‍ ഒരാള്‍ക്ക് മാത്രമേ താഴ്ഭാഗത്ത് ഇറങ്ങി നില്‍ക്കാനാവുമായിരുന്നുള്ളൂ. ഫയര്‍ഫോഴ്‌സ് പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് നാലുപേരും മരണപ്പെട്ടത്. അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥനും കുഴഞ്ഞുവീണിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

Karma News Editorial

Recent Posts

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

27 mins ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

30 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

47 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

1 hour ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

1 hour ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

2 hours ago