topnews

കൊല്ലത്ത് കിണറിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി; കിണറിലിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥരിലൊരാള്‍ കുഴഞ്ഞുവീണു

കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ പുതിയ വീടിനോട് ചേർന്ന് നിർമ്മാണത്തിലിരുന്ന 100 അടിയോളം താഴ്ചയുള്ള കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി. കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നീട് ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. ഫയർഫോഴും പൊലീസും സ്ഥലത്തെത്തിയിരുന്നു. കിണറ്റിൽ കുടുങ്ങിക്കിടന്ന ഒരാളെ ആദ്യം രക്ഷിച്ചിരുന്നു. ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം കഠിനമായിരുന്നു.

അതേസമയം അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും തൊഴിലാളികളെയും ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തൊളിലാളികളെ പുറത്തെത്തിച്ചത്. പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കിണറിലിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥരിലൊരാള്‍ കരക്കെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഇവരുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച ഔദ്യോഗിക സ്ഥീരകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

Karma News Editorial

Recent Posts

കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ആക്രമണം, പിന്നിൽ സീറ്റില്ലെന്ന് പറഞ്ഞതിലെ പ്രകോപനം

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ…

9 mins ago

മലയാളി നേഴ്സുമാർക്ക് ഇസ്രായേൽ ആദരം, ഹമാസ് ആക്രമണത്തിൽ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷിച്ചു

ഹമാസ് നടത്തിയ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്പതികളെ രക്ഷിച്ച രണ്ട് മലയാളി നേഴ്സമാരെ ഇസ്രായേൽ ആദരിച്ചു . കണ്ണൂർ കീഴപ്പള്ളി…

13 mins ago

പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

എറണാകുളം : ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്.…

30 mins ago

തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കായംകുളത്താണ് സംഭവം. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ…

48 mins ago

എൽ.ഐ.സി ഹെൽത്ത് ഇൻഷുറൻസിലേക്ക്, വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം, ചൂഷണത്തിനവസാനം

എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…

60 mins ago

ഒന്നര മണിക്കൂറിൽ 100 എംഎം മഴ, കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…

1 hour ago