കൊല്ലത്ത് കിണറിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി; കിണറിലിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥരിലൊരാള്‍ കുഴഞ്ഞുവീണു

കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ പുതിയ വീടിനോട് ചേർന്ന് നിർമ്മാണത്തിലിരുന്ന 100 അടിയോളം താഴ്ചയുള്ള കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി. കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നീട് ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. ഫയർഫോഴും പൊലീസും സ്ഥലത്തെത്തിയിരുന്നു. കിണറ്റിൽ കുടുങ്ങിക്കിടന്ന ഒരാളെ ആദ്യം രക്ഷിച്ചിരുന്നു. ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം കഠിനമായിരുന്നു.

അതേസമയം അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും തൊഴിലാളികളെയും ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തൊളിലാളികളെ പുറത്തെത്തിച്ചത്. പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കിണറിലിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥരിലൊരാള്‍ കരക്കെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഇവരുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച ഔദ്യോഗിക സ്ഥീരകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.