Home entertainment ഇംതിയാസ് അഹമ്മദ് കണ്ഡുവിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചു.

ഇംതിയാസ് അഹമ്മദ് കണ്ഡുവിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചു.

ന്യൂഡൽഹി. ഹിസ്ബുൽ മുജാഹിദീൻ ഭീകരസംഘടനയിലെ അംഗമായ ഇംതിയാസ് അഹമ്മദ് കണ്ഡുവിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചു. കശ്മീർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ യുവാക്കളെ പ്രചോദിപ്പിച്ചതിനും പരിശീലനം നൽകിയതിനും ഭീകരനെതിരെ അന്വേഷണ ഏജൻസികൾ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇംതിയാസ് അഹമ്മദ് കണ്ഡുവിനെ ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാൾക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിരുന്നു.

ജമ്മുകശ്മീരിലെ സോപോർ സ്വദേശിയായ കണ്ഡു ഇപ്പോൾ പാകിസ്താനിൽ താമസിച്ചാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്. തീവ്രവാദികൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കൽ, ഭീകരർക്കുള്ള സാമ്പത്തികം കൈകാര്യം ചെയ്യൽ, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവയിലും ഇംതിയാസ് അഹമ്മദ് കണ്ഡുവിന് പങ്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

ഇംതിയാസ് അഹമ്മദ് കണ്ഡു സുരക്ഷാസേനയ്‌ക്കും സാധാരണക്കാർക്കും എതിരായ ആക്രമങ്ങൾ ഏകോപിപ്പിക്കുകയും നിരവധി പേർ കൊല്ലപ്പെട്ട ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു എന്നതും കണ്ടെത്തിയതിനു പിറകേയാണിത്. ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കൽ, സുരക്ഷാ സേനാംഗങ്ങളുടെയും സാധാരണക്കാരുടെയും കൊലപാതകം തുടങ്ങിയ കുറ്റവും ഹിസ്ബ്-ഉൽ-മുജാഹിദീൻ അംഗത്തിനെതിരെ പറഞ്ഞിട്ടുണ്ട്.