ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്, ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം- അഡ്വ.സം​ഗീത ലക്ഷ്മണ

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനും ദല്ലാൾ നന്ദകുമാറിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ശോഭ സുരേന്ദ്രനുമാണ് വാർത്തകളിലെ താരം. ആര്യാ രാജേന്ദ്രനും ശോഭാ സുരേന്ദ്രനും.നമ്മടെ മുഖ്യധാര വാർത്താചാനല്കാര് കൈയും കാലുമിട്ടടിച്ച് കിണഞ്ഞ് പരിശ്രമിച്ച് എത്രയേറെ രാഷ്ട്രീയം കത്തിതിരുകികയറ്റിയിട്ടും ചേർത്തിളക്കിയിട്ടും ഇപ്പറഞ്ഞ രണ്ട് സ്ത്രീകൾ ഉൾപ്പെട്ട വാർത്താ റിപ്പോർട്ടുകൾക്കും ചർച്ചകൾക്കും ഒരു ഗുമ്മില്ല, കാരണം രണ്ടുപേരും കുടുംബത്തിൽ പിറന്ന സ്ത്രീകളാണെന്ന് പറയുകയാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

കുറിപ്പിങ്ങനെ

ആര്യാ രാജേന്ദ്രനും ശോഭാ സുരേന്ദ്രനും.നമ്മടെ മുഖ്യധാരവാർത്താചാനല്കാര് കൈയും കാലുമിട്ടടിച്ച് കിണഞ്ഞ് പരിശ്രമിച്ച് എത്രയേറെ രാഷ്ട്രീയം കത്തിതിരുകികയറ്റിയിട്ടും ചേർത്തിളക്കിയിട്ടും ഇപ്പറഞ്ഞ രണ്ട് സ്ത്രീകൾ ഉൾപ്പെട്ട വാർത്താറിപ്പോർട്ടുകൾക്കും ചർച്ചകൾക്കും ഒരു ഗുമ്മില്ല. കാരണമിതാണ് – രണ്ടുപേരും കുടുംബത്തിൽ പിറന്ന സ്ത്രീകളാണ്‌, കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നവരാണ്.

ഇന്നാട്ടിലെ മുഖ്യധാരവാർത്താചാനല്കാര് എന്തായാലും ഏത് വിഷയമായാലും ഉണ്ടാക്കുന്ന വിവാദകോലാഹലങ്ങൾ കൊണ്ട് നാടിന് യാതൊരു ഗുണവും ഇല്ല. നാട്ടുകാർക്ക് വിശ്രമവേളകൾ ആനന്ദകരമാക്കാനായി ആദരണീയരായ മുഖ്യധാരവാർത്താ ചാനല്കാരേ, ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്. ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം. പ്ലീസ്. അതല്ലെങ്കിൽ, ലേഡീസ് റ്റോപ്പിക്കിന് ആരെയേലും യു.ഡി.എഫ് ന്ന് കൂടി കിട്ടുമോന്ന് നോക്ക്… ഒരു ഗോമ്പറ്റീഷന് സ്കോപ്പുണ്ടോന്ന് നോക്കാല്ലോ! നിങ്ങളൊന്ന് ഉത്സാഹിക്ക്, പ്ലീസ്.

എന്ന് സ്വന്തം;ഒരു സ്വയംപ്രഖ്യാപിത സ്വതന്ത്ര-നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകയും യഥാർത്ഥ സ്ത്രീപക്ഷവാദിയുമായ സംഗീതാ ലക്ഷ്മണ