Home kerala സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം എത്ര പവനുണ്ടെന്ന് അറിയണമെന്ന് ഇടവക പ്രതിനിധി യോഗത്തില്‍ കോണ്‍ഗ്രസ്...

സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം എത്ര പവനുണ്ടെന്ന് അറിയണമെന്ന് ഇടവക പ്രതിനിധി യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍

തൃശൂര്‍. സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണ കിരീടത്തില്‍ എത്ര സ്വര്‍ണം ഉണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്. ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീല വര്‍ഗീസ് ഈ ആവശ്യം ഉന്നയിച്ചത്.

സുരേഷ് ഗോപി നല്‍കിയ കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്തെത്തിയത്. ലൂര്‍ദ് മാതാവിന് എത്രയോ പവന്റെ സ്വര്‍ണക്കിരീടം കിട്ടിയതായി അറിഞ്ഞുവെന്നും.

ചെമ്പില്‍ സ്വര്‍ണം പൂശിയതായാണ് ഇടവകയില്‍ വരുന്ന പൊതുജനങ്ങള്‍ പറഞ്ഞറിയാന്‍ സാധിച്ചത്. ഈ സാഹചര്യത്തിവല്‍ കിരീടം എത്ര പവനാണെന്ന് പൊതുജനത്തിന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ടെന്നും ലീല വര്‍ഗീസ് പറഞ്ഞു.