national

സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു മരിച്ചു, സംഭവം കൊൽക്കത്ത വിമാനത്താവളത്തിൽ

കൊൽക്കത്ത : ഡ്യൂട്ടിക്കിടെ സിഐഎസ്എഫ് ജവാൻ സ്വയം വെടിവച്ചു മരിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്. തെലങ്കാന സ്വദേശിയായ 25 കാരനായ ജവാൻ വ്യാഴാഴ്ച പുലർച്ചെ തന്റെ സർവീസ് തോക്കുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഗേറ്റ് നമ്പർ 5 ന് പുറത്താണ് അദ്ദേഹത്തെ നിയമിച്ചതെന്ന് അവർ പറഞ്ഞു. അതേസമയം, കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. അയനിക്കാട് സ്വദേശി സുമേഷിനെ (42) വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്‍റെ മരണ വിവരം അറിയിക്കാൻ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. സമീപത്തുള്ള സുമേഷിന്‍റെ അനുജന്‍റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്.

karma News Network

Recent Posts

പിണറായി പോയത് അനുഗ്രഹം മഴപെയ്യാൻ തുടങ്ങി

പിണറായി വിജയൻ കേരളത്തിൽ നിന്നും പോയത് മലയാളികൾക്ക് ഒരു അനുഗ്രഹമായി. കേരളത്തിൽ അനേകം സ്ഥലത്ത് മഴ തുടങ്ങി. തിളച്ച് മറിയുന്ന…

56 seconds ago

മുഖ്യമന്ത്രി പോയതിന് പിന്നാലെ കൂട്ട അവധിയെടുക്കാൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പോയതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ കൂട്ട അവധിക്ക് അപേക്ഷിച്ച് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഗതാഗതമന്ത്രിയും…

11 mins ago

കോഴിക്കോട് തെരുവ്നായ ആക്രമണം, വയോധികർക്ക് പരിക്ക്, കയ്യും മുഖവും കടിച്ചു പറിച്ചു

കോഴിക്കോട് : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തെരുവ്നായ ആക്രമണം. നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്.…

37 mins ago

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം - 78. 69.…

44 mins ago

മിന്നൽ പണിമുടക്ക്, 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകി, ഭൂരിഭാഗം പേരും മലയാളികൾ

കൊച്ചി ∙അപ്രതീക്ഷിത സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി സൂചന.…

51 mins ago

പ്രസാദത്തിലും നിവേദ്യത്തിലും വേണ്ട, അരളിപ്പൂ പൂജയ്‌ക്കെടുക്കാം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് നൽകുന്ന പ്രസാദങ്ങളിൽ നിന്നും അരളിപ്പൂ പൂർണമായി ഒഴിവാക്കും. ദേവസ്വം ബോർഡ്…

1 hour ago