entertainment

ദിലീപിന്റെ ലക്കി ആർട്ടിസ്റ്റായിരുന്ന സജിതാ ബേട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ ആരാധകർക്കും ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സജിത ബേട്ടി.ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി.ഒരുകാലത്തെ മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിട്ടുണ്ടെങ്കിലും ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെയാണ് സജിത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്.കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടർന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളിൽ മാത്രമല്ല സീരിയലുകളിലും തിളങ്ങാൻ തുടങ്ങി.കുറച്ച് കാലമായി അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് താരമിപ്പോൾ.വിവാഹ ജീവിതത്തിൽ മകൾക്കൊപ്പമുള്ള നിമിഷങ്ങൾ ആഘോഷിക്കുകയാണ് താരം.സജിത ബേട്ടി ഇപ്പോൾ ആളാകെ മാറിയിരിക്കുകയാണ്.സിനിമയിൽ കാണുന്നതുപോലെയല്ല ഇപ്പോൾ താരം.മേക്കപ്പെല്ലാം ഉപേക്ഷിച്ച് തട്ടമൊക്കെ ഇട്ട് വീട്ടമ്മയായിട്ടാണ് താരം ഇപ്പോൾ ജീവിക്കുന്നത്

എത്രാമത്തെ വയസ്സിലാണ് താൻ സിനിമയിൽ എത്തുന്നത് എന്ന് ചോദിച്ചാൽ കൃത്യമായി അറിയില്ല.എങ്കിലും അറുപതോളം സിനിമകൾ ചെയ്തിട്ടുണ്ട്.ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്.കാരണം ദിലീപ് അഭിനയിച്ച ചിത്രത്തിൽ സജിത ഉണ്ടെങ്കിൽ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട്.സജിത സന്തോഷത്തോടെ പറയുന്നു

മിസ്റ്റർ ആൻഡ് മിസിസ്സ് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.ടെലിവിഷനിൽ ടെലിഫിലിമിലൂടെയാണ് തുടക്കം.തഹസിൽദാർ താമരാക്ഷനിൽ തെസ്നി ഖാന്റെ മകളായി അഭിനയിച്ചു.ചെറുതിലേ,പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം ചെയ്തു.അതു കൊണ്ടു തന്നെ കൃത്യമായ ഒരു സെലക്ഷൻ ഉണ്ടായിരുന്നില്ല.നായികയായി അഭിനയിക്കാനും സാധിച്ചില്ല.ബാലനടിയായി തുടങ്ങി,ഇത്ര കാലം തുടർച്ചയായി അഭിനയിക്കുകയായിരുന്നു

ഇപ്പോഴും ധാരാളം ഓഫറുകൾ വരുന്നുണ്ട്.എന്നാൽ,മനസ്സിനിണങ്ങിയ ഒരു കഥാപാത്രത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്.അഭിനയം ഒരിക്കലും നിർത്തില്ല.കൃത്യമായ കഥാപാത്രങ്ങളുടെ സെലക്ഷൻ ഒന്നുമുണ്ടായിട്ടില്ല എങ്കിലും പ്രായത്തിൽ കവിഞ്ഞതുൾപ്പെടെ നിരവധി പോസിറ്റിവും നെഗറ്റിവുമായ കഥാപാത്രങ്ങൾ സജിതയെ തേടി വന്നിട്ടുണ്ട്കാവ്യാഞ്ജലി,അമ്മക്കിളി ആലിപ്പഴം തുടങ്ങിയ ഹിറ്റ് സീരിയലുകൾ തന്നെ ഇതിനു തെളിവാണ്.ഗർഭിണിയായതു മുതൽ ആണ് സീരിയൽ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്.എങ്കിലും അഞ്ചാം മാസത്തില ഒരു വേഷം ചെയ്തിരുന്നു.ഡെലിവറിക്ക് ശേഷം അത് പൂർത്തിയാക്കി എന്നും നടി പറയുന്നു

ഷമാസിക്കയ്ക്ക് കൺസ്ട്രക്ഷൻ ബിസിനസ്സാണ്.എല്ലാവരും ചോദിക്കും പ്രണയവിവാഹമായിരുന്നോ എന്ന്.വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോൾ ഞങ്ങൾ നന്നായി പ്രണയിക്കുന്നുണ്ട്.നല്ല ഭർത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.ഇപ്പോൾ എന്റെ ലോകം ഭർത്താവും മോളും കുടുംബവും ആണ്.മോൾക്കൊപ്പമാണ് ഇപ്പോൾ എന്റെ മുഴുവൻ സമയവും

ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും അഭിനയിച്ചിട്ടുള്ള ആളാണ് ഞാൻ.രണ്ടും നന്നായി ചെയ്യാൻ പറ്റി.പിന്നീട് കൂടുതലും നെഗറ്റീവ് റോളുകളായി.സംവിധായകർക്കും സജിത ആ റോൾ ചെയ്താൽ നന്നായിരിക്കും എന്നു തോന്നിയിരിക്കാം.ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാൽ കുഴപ്പമില്ല.എങ്കിലും മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെ ആയാൽ നന്നായിരിക്കും എന്നു തോന്നുന്നു.സിനിമയ്ക്ക് മടങ്ങി വരവിൽ വലിയ പ്രാധാന്യം കൊടുക്കും.കല്യാണം കഴിഞ്ഞപ്പോൾ കുറച്ച് തടി വച്ചു.പിന്നീട് സ്വാഭാവികമായി അത് കുറഞ്ഞു.വർക്കൗട്ടോ ഡയറ്റിങ്ങോ ഇല്ല.എല്ലാം ദൈവകൃപ സജിത പറയുന്നു

Karma News Network

Recent Posts

അക്ബർപൂർ സ്ഥലപേർ പറയുമ്പോൾ നാവ് വൃത്തികേടാകുന്നു,പേരു മാറ്റും

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഓർമ്മകളേ പോലും തുടച്ച് നീക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്ബർ പൂർ എന്ന…

17 mins ago

അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരി അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള…

50 mins ago

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കൽ പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു- ദിലീപ്

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ദിലീപും കാവ്യ മാധവനും. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട…

1 hour ago

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്.…

2 hours ago

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍

കണ്ണൂര്‍: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ…

3 hours ago

കെഎസ്ഇബി കാട്ടുകള്ളന്മാർ, സോളാർ വച്ചിട്ടും കറണ്ട് ബിൽ 10,030 രൂപ- മുൻ ഡിജിപി ആർ. ശ്രീലേഖ

കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക…

3 hours ago