entertainment

മലയാള സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഷംന കാസിം

അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല.

കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം, മറ്റു ഭാഷകളിൽ ലഭിക്കുന്നതു പോലെ നല്ല റോളുകൾ മലയാളത്തിൽ ലഭിക്കാത്തതിൽ എനിക്കെല്ലായ്‌പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. നമ്മുടെ ചില സിനിമകൾ കാണുമ്പോൾ ഞാനിതിനെ പറ്റി ചിന്തിക്കാറുണ്ട്. ഇതെല്ലായ്‌പ്പോഴും എനിക്കൊരു ചോദ്യചിഹ്നമാണ്. ജോസഫ് സിനിമയുടെ തമിഴ് റീമേക്ക് തന്നെ എടുക്കുക. അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. ഇത് എനിക്ക് തമിഴിൽ ചെയ്യാമെങ്കിൽ എന്തു കൊണ്ട് മലയാളത്തിൽ ചെയ്തു കൂടാ? എനിക്കിതുവരെ ഇതിനൊരു ഉത്തരം ലഭിച്ചിട്ടില്ല. ചിലർ എന്നോട് പറഞ്ഞത് ഞാൻ ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്നതു കൊണ്ടും എന്നെ കാണാൻ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമാണ്

നടൻ ജോജു ജോർജ് നായകനായെത്തി മലയാളത്തിൽ വൻ ഹിറ്റായ ജോസഫിന്റെ തമിഴ് പതിപ്പാണ് ഷംനയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ജോസഫ് സംവിധാനം ചെയ്ത എം പദ്മകുമാർ തന്നെയാണ് തമിഴ് പതിപ്പും ഒരുക്കുന്നത്.

Karma News Network

Recent Posts

ഒരിക്കൽ ഭാരതത്തിന്റെ അഭിമാനം ;ബംഗാൾ ഇന്ന് പ്രീണനത്തിന്റെ ഇര

പ്രീണന രാഷ്ട്രീയം കളിച്ചതിന്റെ പേരിൽ കുത്തുപാളയെടുത്ത സംസ്ഥാനമാണ് ബംഗാൾ. എന്നും ഭാരതത്തിന് വഴി കാണിച്ചിരുന്ന, വലിയ പുരോഗതി എല്ലാ മേഖലയിലും…

5 mins ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം, യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനമെന്ന് പരാതി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി…

7 mins ago

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി, വാഹനങ്ങൾക്കിടിയിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം : നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന…

20 mins ago

ആലുവയിൽ സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു

ആലുവ: ഫ്‌ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍…

41 mins ago

പത്തനംതിട്ടയിൽ പൊലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ച് അപകടം, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്‌ക്കും ഡ്രൈവർക്കും ഗുരുതര പരിക്ക്

പത്തനംതിട്ട : അടൂർ നെല്ലിമുകളിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്‌ക്കും ഡ്രൈവറിനും ഗുരുതര പരിക്ക്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം.…

45 mins ago

ആർ. ഹരികുമാർ വിരമിച്ചു, ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ്…

47 mins ago