entertainment

പ്രായം അവർക്ക് പ്രശ്‌നമല്ല,പരമാവധി ഗ്ലാമർ കാണിച്ചിട്ട് പോകട്ടെ എന്നതാണ് അവരുടെ രീതി-സോന ഹെയ്ഡൻ

സോനാ ഹെയ്ഡൻ തെന്നിന്ത്യൻ സിനിമയിലെ ഗ്രാമറസ് നായികയാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് ഒരുപാട് ആരാധകരുണ്ട്.നിരവധി വിവാദങ്ങളിലും വിമർശനങ്ങളിലും ഗ്ലാമറസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ത്രസിപ്പിച്ച സോന ഉൾപ്പെട്ടിട്ടുമുണ്ട്.ഇപ്പോളിതാ ഗ്ലാമർ വേഷങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് സോന.

പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലിലുമാണ് നല്ല വേഷം തനിക്ക് ലഭിച്ചത്,എന്നാൽ ഇപ്പോഴും ചിലർ കോളജ് വിദ്യാർത്ഥികളുടെ വേഷത്തിലേക്ക് തന്നെ കാസറ്റ് ചെയ്യാറുണ്ടെന്നും അതിൽ ഗ്ലാമർ വേഷം ചെയ്യണമെന്ന് പറയുന്നവർ തന്റെ പ്രായം പോലും നോക്കാറില്ലനും അത്തരക്കാരെ ചീത്ത പറഞ്ഞ് ഓടിക്കാറാണ് പാതിവ്,അവർക്ക് താൻ വന്ന് ഗ്ലാമർ വേഷം ചെയ്തിട്ട് പോകട്ടെ എന്നതാണ് നിലപാട്.നല്ല കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിലാണെന്നും അതിനാൽ പ്രതിഫലം കുറവാണെങ്കിലും മലയാള സിനിമകളാണ് ഇഷ്ടമെന്നും താരം പറയുന്നു.

താൻ ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്ന ഒരു നടിയാണ് എന്നാണ് പലരുടെയും ധാരണയെന്നും അത് തിരുത്താൻ തന്നെ കൊണ്ട് കഴിയില്ല.അച്ഛൻ ഫ്രഞ്ച് സ്വദേശിയും അമ്മ തമിഴ് നാട് സ്വദേശിയുമായിരുന്നുവെന്നും പട്ടണി നിറഞ്ഞ കുടുംബത്തിൽ താൻ കൂടെ ജനിച്ചതോടെ അത് വർധിച്ചെന്നും സോന പറയുന്നു.താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ തന്നെയും കൊണ്ട് സംവിധായകൻ ചന്ദ്രശേഖർ സാറിന്റെ വീട്ടിൽ കൊണ്ടുപോയെന്നും തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കൊടുത്തില്ലെങ്കിൽ പട്ടണി കിടന്ന് മരിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു.എന്നാൽ താൻ ചെറിയ കുട്ടിയാണ് രണ്ട് കൊല്ലം കൂടി കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞെന്നും തുടർന്ന് വീട്ടിലെ ദാരിദ്ര്യം കൂടിയെന്നും സോന പറയുന്നു.

അമ്മ അച്ഛനുമായി പിരിഞ്ഞെന്നും താൻ അച്ഛന്റെ ഒപ്പം നിന്നെനും സോന പറയുന്നു.14വയസ്സുള്ള താൻ സമ്പാദിക്കുന്ന 350രൂപ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യമെന്നും പിന്നീട് പഠനവും കടയിലെ ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാതെ കൊണ്ട് ഇടയ്ക്ക് വെച്ച് പഠനം നിർത്തിയെന്നും ഇ തവണ സംവിധയകാൻ ചന്ദ്രശേഖർ സാറിനെ കണ്ടപ്പോൾ വാക്ക് പാലിച്ചു അജിത് നായകനായി അഭിനയിക്കുന്ന സിനിമയിൽ അവസരം ലഭിച്ചെന്നും സോന പറയുന്നു.പിന്നീട് വിജയ് ചിത്രം ഷാജഹാനിൽ അഭിനയിക്കുമ്പോൾ അതിലെ നായിക തന്നെ സ്ഥിരമായി ഹരാസ്സ് ചെയ്‌തെന്നും താൻ പൊട്ടി കരയുന്നത് കണ്ട് വിജയ് സാർ അടുത്ത് വന്നിട്ട് നാളെ താനും അറിയപ്പെടുന്ന ഒരു നടിയാകും അപ്പോൾ നിങ്ങളുടെ കൂടെ അഭിനയിക്കുന്ന പുതിമുഖങ്ങളോട് ഇ രീതിയിൽ പെരുമാറരുതെന്നും തന്നോട് പറഞ്ഞു.

Karma News Network

Recent Posts

വൈദ്യുതി ഉപയോഗം കൂടുന്നു, നിയന്ത്രണത്തിന് പുറമെ യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള…

8 mins ago

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു, ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ…

20 mins ago

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

40 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

59 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

1 hour ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

1 hour ago