entertainment

ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ല, അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു

സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണം എന്നാവശ്യപ്പെട്ട് കലാകാരന്മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്.അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റിയൊന്നും വലിയ ധാരണയില്ലെന്നും അധികാരം മുഴുവനും സെക്രട്ടറി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അക്കാദമി സെക്രട്ടറി തീരെ മയമില്ലാത്ത ഒരു നയമാണ് സ്വീകരിക്കുന്നതെന്നാണ് സമരം ചെയ്യുന്ന കലാകാരന്മാരുടെ അഭിപ്രായം.സംഗീത നാടക അക്കാദമി പോലെയുള്ള സ്ഥാപനങ്ങള്‍ ശരിക്കും കലാകാരന്മാര്‍ക്കു വേണ്ടിയുള്ളതാണ്.അവിടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം അവിടുത്തെ അധികാരികളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല. ഞാന്‍ കഴിഞ്ഞ ദിവസം ശ്രീമതി ലളിതയുമായിട്ട് ഇതേക്കുറിച്ച് സംസാരിച്ചു.അവിടുത്തെ പ്രശ്‌നം,ലളിതയെപ്പോലെ ഒരു കലാകാരിക്ക് അവിടുത്തെ ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റിയൊന്നും വലിയ ധാരണയില്ല,അതുകൊണ്ട് അത് മുഴുവനും സെക്രട്ടറിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.

അതൊരു പഴുതായി കണ്ടിട്ട് പൂര്‍ണ്ണമായ അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നതുപോലെ തോന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെപ്പറ്റി വര്‍ണ്ണിച്ച് കേട്ടപ്പോള്‍. അങ്ങനെയാണെങ്കില്‍ തീര്‍ച്ഛയായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി മാറ്റേണ്ടതുണ്ട്.അതിനായി സമരത്തിലിരിക്കുന്ന കലാകാരന്മാരെ വിളിച്ചിട്ട് ലളിതയുടെതന്നെ നേതൃത്വത്തില്‍ സെക്രട്ടറിയ്‌ക്കൊപ്പം സംസാരിച്ച് പരിഹാരം കാണുകയാണ് വേണ്ടത്.അധികം വൈകാതെ വേഗം ഇത് നടപടിയാക്കണമെന്നും ഇത് നിസ്സാരമായിട്ട് കാണുന്നതുകൊണ്ടാണ് പ്രതികരണമില്ലാതെ ഇതിങ്ങനെ നീളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജീവിതം നടന കലയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച കലാകാരനാണ് ആര്‍എല്‍വി രാമകൃഷ്ണന്‍.അങ്ങനെയൊരാള്‍ സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയില്‍ തന്റെ പ്രകടനം വേണമെന്ന് ആവശ്യപ്പെടുമ്‌ബോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്.കലാമണ്ഡലത്തിലൊന്നും പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നില്ല എന്ന് പറയുന്നതില്‍ കാര്യമില്ല.അദ്ദേഹത്തിന്റെ കഴിവുകള്‍ ഏതെല്ലാം രീതിയില്‍ ഉപയോഗിക്കാമെന്ന് അന്വേഷിക്കുകയാണ് ചുമതലപ്പെട്ടവര്‍ ചെയ്യേണ്ടത്.പ്രശ്‌നപരിഹാരം കണ്ടില്ല എന്നുണ്ടെങ്കില്‍ തീര്‍ച്ഛയായും ഗവണ്‍മെന്റിനോട് നമ്മള്‍ അഭ്യര്‍ഥിക്കും,ഈ വിഷയത്തില്‍ ഇടപെടണമെന്ന്.’-അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Karma News Network

Recent Posts

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലൂടെയാണ്‌ രമേശ് പിഷാരടി വിവാഹ വാർഷികാശംസകളറിയിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇരുവർക്കും…

4 mins ago

നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം, എംബിബിഎസ് വിദ്യാർത്ഥി ഉൾപ്പെടെ 6 പേർ പിടിയിൽ, അറസ്റ്റ്

ജയ്പൂർ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിൽ. നീറ്റ് പരീക്ഷ…

14 mins ago

മേയർക്കും എംഎൽഎയ്‌ക്കും കനത്ത തിരിച്ചടി; യദുവിന്റെ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി.…

47 mins ago

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് പന്ത് തട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെ ശൗര്യ എന്ന കുട്ടിയാണ് ജനനേന്ദ്രിയത്തില്‍ പന്തുതട്ടി മരിച്ചത്.…

50 mins ago

ചൂടിന് ആശ്വാസം, ഈ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : ഉഷ്ണത്തിന് നേരിയ ആശ്വസമേകാൻ മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാടും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ…

1 hour ago

45 വർഷമായി മാതൃകയായി തുടരുന്നവർ, വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും വിവാഹ വാർഷിക ആശംസകളുമായി ദുൽഖർ

മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിൻറെയും 45-ാം വിവാഹ വാർഷികമാണിന്ന് . വിവാഹ വാർഷികത്തിൽ, ഇവരുടെ മകനും നടനുമായ…

1 hour ago