topnews

അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവം, പോലീസിനെ വിമർശിച്ച് കോടതി

കൊച്ചി : പോലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്.ഐ വി.ആർ. റിനീഷിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതി ഉത്തരവു നടപ്പാക്കിക്കിട്ടാൻ എത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയെന്നും കോടതി ഉത്തരവ് ലംഘിച്ചെന്നുമുള്ള ആക്ഷേപത്തിൽ വി.ആർ. റിനീഷിനെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. അഭിഭാഷകനോട് ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരോട് ഏത് രീതിയിലായിരിക്കും പെരുമാറുകയെന്നും കോടതി ചോദിച്ചു.

വിഷയത്തിൽ മാപ്പപേക്ഷ നൽകാമെന്ന് എസ്.ഐ. കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലം പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷവിമർശനം. സാഹചര്യം സമ്മർദമാണ് ഇതിനൊക്കെ ഇടയാക്കിയതെന്ന മാപ്പപേക്ഷയിലെ പരാമര്‍ശം കോടതിയെ ചൊടിപ്പിച്ചു. ‘സാഹചര്യങ്ങളുടെ സമ്മർദംമൂലം എന്തും ചെയ്യാമെന്നാണോ എന്ന് കോടതി ചോദിച്ചു

കഴിഞ്ഞ ജനുവരിയിലാണ് അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐ. വി.ആർ. റെനീഷും തമ്മിൽ വാക്കുതർക്കമുണ്ടായത്. പിന്നീട്, ചിറ്റൂർ കോടതിപരിസരത്തും ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി. ഇതിന്റെ പേരിൽ ആലത്തൂർ, ചിറ്റൂർ സ്റ്റേഷനുകളിൽ അഭിഭാഷകനെതിരെ രണ്ട് കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.

karma News Network

Recent Posts

വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു, സംഭവം തൃശ്ശൂരിൽ

പെരിങ്ങോട്ടുകര : വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. പെരിങ്ങോട്ടുകര കരുവാംകുളത്തായിരുന്നു സംഭവം. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു…

30 mins ago

വീണ്ടും വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ, നട്ടംതിരിഞ്ഞ് മലയാളികൾ

മസ്ക്കറ്റ്: ഒമാനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അടുത്ത മാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം,…

48 mins ago

മഴക്കെടുതി രൂക്ഷം, സംസ്ഥാനത്ത് അഞ്ച്‌ മരണം, മഴ ഇന്നും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് മഴ. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ചൊവ്വാഴ്ച നിരവധി…

1 hour ago

19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

10 hours ago

യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ നിന്ന് വീണു, പോർട്ടർ മരിച്ചു

ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…

10 hours ago

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

11 hours ago