trending

കേരള പോലിസിലെ സംഘിയെ ഞാനും കണ്ടുമുട്ടി, ഉമ്മയുടെ വസ്ത്രമായിരുന്നു അവർക്ക് പ്രശ്നം, കുറിപ്പ്

ഞായറാഴ്ചത്തെ ലോക്ക്ഡൗണിൽ പൊലീസിന്റെ പരിശോധനക്കിടെ നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് അഫ്സൽ എന്ന യുവാവ്. സഹോദരിയെ വിളിക്കാൻ കായംകുളം എംഎസ്എം കോളേജിലേക്ക് പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.സത്യവാങ്മൂലവും വാഹനത്തിന്റെ രേഖകളും കൈയ്യിൽ ഉണ്ടെന്നിരിക്കെ ‘സംഘി പൊലീസ്’ തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഫ്‌സൽ പറയുന്നു.

കുറിപ്പിങ്ങനെ, അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി… കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ് അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ് കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM കോളേജ്, 6 കിലോമീറ്റർ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു.

നിങ്ങൾ പോകേണ്ട, തിരിച്ചു പോകൂ…’ഇൻസ്‌പെക്ടർ ദേഷ്യഭാവത്തോടെ പറഞ്ഞു. ഉമ്മച്ചി മനസ്സിലാവാത്ത ഭാവത്തോടെ അദ്ദേഹത്തെ നോക്കി.’നിങ്ങളോടല്ലേ പറഞ്ഞത്, തിരിച്ചു പോകൂ’അദ്ദേഹം വീണ്ടും പറഞ്ഞു.’അതെന്താണ് സർ, ഞങ്ങൾ 7 ഓളം ചെക്കിങും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് ഇവിടെവരെ എത്തിയത്. 5 കിലോമീറ്റർ അപ്പുറമാണ് കോളേജ്. പിറകെ വന്ന ഒരു വാഹനവും നിങ്ങൾ തടയുന്നില്ല. സത്യവാങ്മൂലം ഉണ്ട്, രേഖകൾ ഉണ്ട് പിന്നെ എന്താണ് തിരിച്ചു പോകണം എന്ന് നിങ്ങൾ പറയുന്നത്..?’

ഉമ്മച്ചി ചോദിച്ചു.’നിങ്ങൾ പറഞ്ഞാൽ കേട്ടാൽ മതി. ലോക്ക്ഡൗൻ നിയമം ലംഖിച്ചത് കൊണ്ടു നിങ്ങൾ തിരിച്ചു പോകൂ. കൂടുതൽ സംസാരിച്ചാൽ കേസെടുക്കും..’ഇൻസ്‌പെക്ടരുടെ ഭാവം മാറി…’നിങ്ങൾ എന്താണ് പറയുന്നത്, ഒരൊറ്റ വാഹനവും തടയാതെ ഈ വാഹനം മാത്രം തടയുന്നതിലെ ലോജിക് എന്താണ് ഇൻസ്‌പെക്ടർ സാർ, 70 കിലോമീറ്റർ ദൂരത്തു നിന്നാണ് ഞങ്ങൾ വരുന്നത്, 5 വയസുള്ള മോൻ കൂടെയുണ്ട്. അല്പം കൂടി പോയാൽ കോളേജ് ആയി. ഞങ്ങളെ പോകാൻ അനുവദിക്കൂ…’

ഉമ്മച്ചി വണ്ടിയിൽ നിന്നും ഇറങ്ങി. അനിയനും ഞാനും ഇറങ്ങി. ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകൾ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്.’ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്‌നം, ഞാൻ ഇട്ടിരിക്കുന്ന പർദ ആണോ സാർ കാണുന്ന വ്യത്യാസം’ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇൻസ്‌പെക്ടരോട് പറഞ്ഞു.’അതേ…നിങ്ങളുടെ വസ്ത്രം പ്രശ്‌നം തന്നെയാണ്. വസ്ത്രം പ്രശ്‌നം തന്നെയാണ്…’ഇൻസ്‌പെക്ടർറുടെ ഭാവം മാറി..അതുവരെ ഞാൻ മിണ്ടിയിരുന്നില്ല. പർദ പ്രശ്‌നം തന്നെയാണ് എന്നു പറഞ്ഞപ്പോഴാണ് ഞാൻ ഇൻസ്‌പെക്ടരുടെ നെയിം പ്‌ളേറ്റ് നോക്കിയത്..

VINOD P…പുറകെ വന്ന ഒരൊറ്റ വാഹനവും തടയാതെ, ഉമ്മച്ചിയും 5 വയസുള്ള അനിയനുമുള്ള വാഹനം എല്ലാ രേഖകളും ഉണ്ടായിട്ടും തടഞ്ഞു വെച്ച് ഞങ്ങളെ പൊരി വെയിലത്ത് നിർത്തി ജീപ്പിൽ കയറി ഇരിക്കുന്ന ഇൻസ്‌പെക്ടറുടെ പ്രശ്‌നം എന്താണെന്ന് എനിക്ക് മനസിലായി. ഉമ്മച്ചിക്ക് നേരത്തെ മനസിലായി.വീണ്ടും പറഞ്ഞ കാര്യം തന്നെ ഉമ്മച്ചി ഇൻസ്‌പെക്ടറോട് ആവർത്തിച്ചു കൊണ്ടിരുന്നു.’നിങ്ങൾ ഇന്ന് പോകില്ല. നിങ്ങളെ ഞാൻ സ്റ്റേഷനിലേക്ക് കൊണ്ടു പോകും..’ഇൻസ്‌പെക്ടയുടെ ഭാഷയിൽ ഭീഷണിയുടെ സ്വരം.ഞാൻ ഫോണെടുത്തു, ആദ്യം കൊല്ലം റൂറൽ എസ്പിയെ വിളിച്ചു. നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു.

ശേഷം കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം എല്ലാം കേട്ട ശേഷം ഫോൺ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയിൽ ഞാൻ കോൺഗ്രസ് പ്രസിഡന്റ് കെ.സുധാകരൻ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു.’ടെൻഷൻ ആവേണ്ട. ഞാൻ നോക്കിക്കൊളാം അഫ്‌സൽ..’എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. 5 മിനിട്ട് കഴിഞ്ഞു മുൻ കൊല്ലം ഡി.സി.സി പ്രസിഡന്റ് ശ്രീമതി ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. ‘എസ്പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട’ എന്ന് വാക്ക് തന്നു. അപ്പോഴേയ്ക്കും ഏകദേശം 45 മിനുട്ട് കഴിഞ്ഞിരുന്നു.’നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരിൽ കേസ് ഉണ്ടോടാ..നിന്നെ ഞാൻ കോടതി കയറ്റും..’ഇൻസ്‌പെക്ടർ എന്നോടായി എന്തൊക്കൊയോ പറയുന്നുണ്ട്.ആ വെയിലത്തു നിന്ന് അനിയൻ കരച്ചിൽ തുടങ്ങി.

ദയാ ദക്ഷിണ്യം ഇല്ലാത്ത കാക്കി ഇട്ട ആ സംഘിക്ക് അപ്പോഴേയ്ക്കും കുറെ ഫോൺ കോളുകൾ വന്നു കാണണം.’എടുത്തോണ്ട് പോടാ…നീ കോടതി കയറും..’എന്നെ നെഞ്ചിൽ തള്ളിക്കൊണ്ട് അയാൾ ആക്രോശിച്ചു..’എന്റെ മകനെ തൊട്ടു പോകരുത്…’ഉമ്മച്ചി പറഞ്ഞു..ഞാൻ മറ്റൊന്നും പറയാതെ ഉമ്മച്ചിയെ കാറിൽ കയറ്റി കോളേജിലേക്ക് പോയി..വാർത്തകളിൽ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരിൽ കാണാൻ കഴിഞ്ഞത് വലിയ കാര്യമാണ് എന്നു കരുതുന്നു. ഉമ്മച്ചിയും അനിയനും 1 മണിക്കൂർ വെയിൽ കൊണ്ടു. സാരമില്ല. കാവി നിക്കറിട്ട ഈ പൊലീസുകാർ പിണറായി വിജയനെയും കൊണ്ടേ പോകൂ..ഉദ്യോഗസ്ഥന്റെ പേര് VINOD P. ISHO ഓച്ചിറ പോലീസ് സ്റ്റേഷൻ.തിരിച്ചു പോകേണ്ടി വരാതെയിരിക്കാൻനിരന്തരം ഇടപെട്ട കോൺഗ്രസ് പ്രസിഡന്റിനും, മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷ ശ്രീമതി ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിക്കുന്നു…

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

4 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

4 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

5 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

5 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

6 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

6 hours ago