world

അന്യഗ്രഹജീവികളെ കുറിച്ചുള്ള പെന്റഗണിന്റെ റിപ്പോര്‍ട്ട് വൈറലായി,’അന്യഗ്രഹജീവികള്‍ ശരിക്കും മനുഷ്യരെ നിരീക്ഷിക്കുന്നു’

വാഷിംഗ്ടണ്‍ . അന്യഗ്രഹജീവികളെ കുറിച്ചുള്ള പെന്റഗണിന്റെ റിപ്പോര്‍ട്ട് ആണ് ലോക മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ വാർത്ത. അന്യഗ്രഹജീവികള്‍ ശരിക്കും മനുഷ്യരെ നിരീക്ഷിക്കുന്നുവെന്നാണ് പെന്റഗണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇവ ഭൂമിയിലെത്തിയിട്ടില്ലെന്നും, ഏത് നിമിഷവും അത് ഭൂമിയിലെത്താമെന്ന മുന്നറിയിപ്പ് ആണ് പെന്റഗണിന്റെ റിപ്പോര്‍ട്ട് നൽകുന്നത്. ദീര്‍ഘകാലമായി ഭൂമി അവരുടെ നിരീക്ഷണ വലയത്തിലാണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സൗരയൂഥത്തില്‍ നിര്‍ണായകമായ സംഭവങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം നിരന്തരം യുഎസ്സില്‍ പറക്കുംതളിക സാന്നിധ്യമുണ്ടാകുന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയത് എന്നാണു പുറത്ത് വന്നിട്ടുള്ള വിവരം.

അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഉടന്‍ തന്നെ എത്തുമെന്നാണ് പെന്റണ്‍ അധികൃതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ മനുഷ്യരെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പെന്റഗണ്‍ പറഞ്ഞിരിക്കുന്നു. വൈകാതെ തന്നെ ഇവര്‍ സൗരയൂഥത്തിലേക്ക് എത്തും. ഇത് ഭൂമിയിലേക്ക് വരുന്നതിന്റെ ആദ്യ ചുവടുവെപ്പാണ്. നാസ മറ്റ് ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നത് പോലെയാണ് അന്യഗ്രഹ ജീവികള്‍ മനുഷ്യരെ കുറിച്ച് പഠിക്കുന്നത്. അവര്‍ നമ്മുടെ ഭൂമിയെയും മനുഷ്യരെയും കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്നു – പെന്റഗണ്‍ പറഞ്ഞു.

പെന്റഗണിന്റെ ഓള്‍ ഡൊമൈന്‍ അനോമലി റെസല്യൂഷന്‍ ഓഫീസ് എന്ന ആരോ ആണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ആകാശത്ത് അജ്ഞാതമായി കാണപ്പെടുന്ന പ്രതിഭാസങ്ങളെ കുറിച്ച് അന്വേഷിക്കുകയാണ് ആരോ ചെയ്തുവരുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആസ്‌ട്രോണമി വിഭാഗത്തിന്റെ ചെയര്‍മാന്‍ എബ്രഹാം ലോബ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെ കുറിച്ച് കൃത്യമായി റിപ്പോര്‍ട്ടില്‍ വിശീകരിക്കുന്നുണ്ട്. ഈ പ്രപഞ്ചത്തില്‍ നാഗരികരായിട്ടുള്ളത് മനുഷ്യര്‍ മാത്രമാവാന്‍ സാധ്യതയില്ലെന്നും ലോബ് പറയുന്നുണ്ട്.

ഒരു അന്യഗ്രഹ വാഹനം നമ്മുടെ സൗരയൂഥത്തില്‍ എത്തിയെന്ന് പെന്റഗണ്‍ വിശ്വസിക്കുന്ന് എന്നാണു റിപ്പോർട്ട് നൽകുന്ന വിവരം. ഇവര്‍ ഏത് നിമിഷവും ഭൂമിയിലേക്ക് വരാനായി കാത്തിരിക്കുകയാണ്. ഈ വരവിന് മുമ്പ് ചെറിയ അന്യഗ്രഹ വാഹനങ്ങള്‍ ഭൂമിയിലെത്തുന്നുണ്ട്. നമ്മുടെ ഗ്രഹത്തില്‍ പര്യവേഷണം നടത്താനാണിത്. ഓരോ വരവിലും ഓരോ കാര്യങ്ങള്‍ ഇവര്‍ മനസ്സിലാക്കുന്നുണ്ടെന്നും ‘ആരോ’യുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ആരോ പോയ വര്‍ഷമാണ് സ്ഥാപിതമാണ്. ഇവര്‍ ബഹിരാകാശ വാഹനങ്ങള്‍ നിരീക്ഷിച്ചു വരുന്നു.

ആദ്യമായി അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിച്ചുവെന്ന് 2017ല്‍ ആണ് എബ്രഹാം ലോബ് പറയുന്നത്. നമ്മുടെ സൗരയൂഥത്തിലൂടെയാണ് അത് കടന്നുപോയത്. ആദ്യത്തെ പറക്കുംതളിക വരവായിട്ടാണ് ലോബ് ഇതിനെ കണക്കാക്കുന്നത്. അത്തരമൊരു രൂപത്തെ അതിന് മുമ്പ് കണ്ടിട്ടില്ല. ഔമൗവുമ എന്നാണ് ഇതിന്റെ പേര്. സിഗാറിന്റെ രൂപത്തിലുള്ളതായിരുന്നു ഈ വസ്തു. സൂര്യനില്‍ നിന്നാണ് ഇവ എത്തിയത്. ഇതിന്റെ വാല്‍നക്ഷത്രങ്ങളില്‍ കാണുന്നത് പോലെ വാല്‍ ഉണ്ടായിരുന്നില്ല. അതിനര്‍ഥം ഇത് ആര്‍ട്ടിഫിഷ്യലായി ഉണ്ടാക്കിയ വാഹനമെന്നാണ് – ലോബ് പറയുന്നു.

അന്ന് സൗരയൂഥത്തില്‍ കണ്ട ആ വസ്തു വാല്‍നക്ഷത്രത്തിന്റെ സ്വഭാവങ്ങളൊന്നും കാണിക്കാത്ത ഒന്നായിരുന്നു. മറ്റ് ബഹിരാകാശ വസ്തുക്കളുമായി അതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. അത് അന്യഗ്രഹജീവികളുടെ മഥര്‍ഷിപ്പാണെങ്കില്‍ തീര്‍ച്ചയായും അത് ചെറിയ പറക്കുംതളികകളെ ഭൂമിയില്‍ ഇറക്കി പോയിട്ടുണ്ട്. അവര്‍ ഇപ്പോഴും ഭൂമിയെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്നുണ്ടാവും – ലോബ് പറയുന്നു. എന്നാല്‍ ഒരിക്കലും ഇതില്‍ ജീവനുള്ള അന്യഗ്രഹജീവികളുണ്ടാവില്ല. പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളായിരിക്കും ഉണ്ടാവുക – ലോബ് പറയുന്നു.

Karma News Network

Recent Posts

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരൻ, ചേട്ടനെ പറ്റി ഇനി ചോദിക്കരുതെന്ന് പദ്മജ ​

തൃശൂർ: ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും, ചേട്ടനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും…

11 mins ago

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…

43 mins ago

ഓട്ടോ നിർത്തിയതിനെ ചൊല്ലി തർക്കം, ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പാലക്കാട് : ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റു. കല്ലേക്കാട് മേട്ടുപ്പാറയിൽ ആണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ,…

48 mins ago

ഭര്‍ത്താവിന്റെ ക്രൂരത, നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ…

1 hour ago

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

2 hours ago

കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍, സംഭവം മൂലമറ്റത്ത്

മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…

2 hours ago