topnews

ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ ബാങ്കുവിളി ; ഓഫീസിൽ അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കാൻ മതമൗലിക വാദികളുടെ ശ്രമം

ബെം​ഗളൂരു : മുൻ മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ ഉച്ചഭാഷണികളിലൂടെ ബാങ്കു വിളിക്കണമോ എന്ന് ചോദിച്ചതിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ മതമൗലിക വാദികളുടെ പ്രതിഷേധം. പ്രതിഷേധക്കാർ സർക്കാർ ഓഫീസിന് മുന്നിൽ നിന്നുകൊണ്ട് ഇവർ ഉറക്കെ ബാങ്കു വിളിക്കുകയും ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു,

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ശിവമോഗ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് മതമൗലിക വാദികളുടെ പ്രകോപനപരമായ പെരുമാറ്റം.ഇവർ ബാങ്കു വിളിച്ചതു കൂടാതെ പര്യമായി ഭീഷണി മുഴക്കുകയും ചെയ്തു. ‘ഞങ്ങളുടെ രക്ഷിതാക്കളെ മോശമായി പറഞ്ഞാൽ അത് വിടാം. എന്നാൽ അല്ലാഹുവിനെക്കുറിച്ചും ആസാനെക്കുറിച്ചും പറഞ്ഞാൽ സഹിക്കില്ല.

വേണമെങ്കിൽ ഞങ്ങൾ വിധാന സൗധയ്‌ക്ക് (കർണാടക നിയമസഭയുടെ ആസ്ഥാനമായ) മുന്നിൽ നിന്നും ബാങ്ക് വിളിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സംഭവത്തിൽ 107-ാം വകുപ്പ് പ്രകാരം ശിവമോഗ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളുടെ പശ്ചാത്തലം അന്വേഷിക്കുന്നുണ്ടെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ തങ്ങൾ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Karma News Network

Recent Posts

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

10 mins ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

33 mins ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

1 hour ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

2 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

2 hours ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

3 hours ago