topnews

പഞ്ചാബിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അമരീന്ദർ സിംഗ്; ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കും

പഞ്ചാബിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കർഷക പ്രക്ഷോഭം പരിഹരിച്ചാൽ മാത്രമേ ബിജെപിയുമായി സഖ്യമുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ക്യാപ്റ്റന്റ പ്രഖ്യാപനത്തോട് കോൺഗ്രസും ബിജെപിയും പ്രതികരിച്ചിട്ടില്ല. കർഷക നിയമത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് അമരീന്ദർ സിംഗ് വ്യക്തമാക്കിയത്. ‘പഞ്ചാബിന്റെയും ഇവിടുത്തെ ജനങ്ങളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്‌ട്രീയപാർട്ടി വൈകാതെ തന്നെ എന്റെ നേതൃത്വത്തിൽ രൂപീകരിക്കും. കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതലായി നിലനിൽപ്പിന് വേണ്ടി പൊരുതുന്ന കർഷകരുടെ താത്പര്യങ്ങളും സംരക്ഷിക്കുമെന്നും’ ട്വിറ്ററിൽ കുറിച്ചു. അമരീന്ദർ സിംഗിന്റെ മാദ്ധ്യമ വക്താവ് രവീൺ തുക്രാലാണ് അദ്ദേഹത്തിന് വേണ്ടി ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

കർഷക താത്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് കർഷകരുടെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണെങ്കിൽ 2022ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്ന് പ്രവർത്തിക്കും. ഇതിനോടൊപ്പം ഭിന്നിച്ചുനിൽക്കുന്ന അകാലി ഗ്രൂപ്പുകളായ, ദിൻഡ്സ, ബ്രഹ്മംപുര എന്നിവരുമായും സഹകരിക്കാൻ തയ്യാറാണെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി. കർഷക പ്രക്ഷോഭത്തിന് പരിഹരമാകാതെ ബിജെപിയുമായി ചേർന്നാൽ കനത്ത തിരിച്ചടിയാകുമെന്നും എന്നാൽ താൻ മുൻകൈ എടുത്തു വിഷയം പരിഹരിക്കപ്പെട്ടാൽ വൻ നേട്ടം ഉണ്ടാക്കാമെന്നുമാണ് ക്യാപ്റ്റന്റെ കണക്കു കൂട്ടൽ. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് തന്നെയാണ് ബിജെപിയുടെ നിലപാട്.

കഴിഞ്ഞ സെപ്തംബർ 18നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കുന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ധുവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി. ഇരു നേതാക്കളും ഏറെ നാളായി അകൽച്ചയിലായിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത്ത് സിംഗ് ഛന്നിയെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായതോടെ അമരീന്ദർ പാർട്ടിയിൽ നിന്ന് തന്നെ രാജി വച്ചു. രാജി വയ്‌ക്കുന്നതിന് മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷായുമായും അമരീന്ദർ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Karma News Editorial

Recent Posts

ഓൺലൈൻ തട്ടിപ്പ്, 25 കോടി തട്ടിയ പ്രതി പിടിയിൽ

തൃശൂർ: 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ്…

3 mins ago

കിടപ്പ് രോഗിയായ ഭാര്യയെ ഇല്ലാതാക്കി, ഭർത്താവ് കസ്റ്റഡിയില്‍

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് ക ഴുത്തറുത്തുകൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.…

25 mins ago

ടിപി വധത്തിന് 12 വയസ്, വർഷങ്ങൾ പിന്നിടുമ്പോഴും പുറത്തുവരാതെ ഗൂഢാലോചന

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ…

33 mins ago

വാതുറന്നാൽ മാമാട്ടിക്ക് ഇംഗ്ലീഷ് വർത്തമാനം, ക്യൂട്ട്നെസിൽ ആരാധക മനം കീഴടക്കി മാമാട്ടി

കാവ്യയും മീനാക്ഷിയും സാരി ചുറ്റിയും, മഹാലക്ഷ്മി പാവാടയും ബ്ലൗസും അണിഞ്ഞുമാണ് മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയത്. ദിലീപ് കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

1 hour ago

വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ദമ്പതികൾ ഉൾപ്പടെ മൂന്ന് മരണം

കൊല്ലം : വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ…

1 hour ago

നടന്നത് അതിക്രൂര കൊലപാതകം, കുഞ്ഞിന്റെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി, യുവതിയുടെ മൊഴി

നവജാതശിശുവിന്റെ മരണത്തിൽ പുറത്തുവരുന്നത് അതിക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ…

2 hours ago