entertainment

മമ്മൂട്ടിയോട് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചതിനെക്കുറിച്ച് അമൃത സുരേഷ്

മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ എന്ന പേര് മലയാളി അറിഞ്ഞിട്ടത് തന്നെയാണ്. മമ്മൂട്ടിയോടൊപ്പം കെട്ടിപിടിച്ചൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. അത്തരത്തില്‍ ഒരു ആഗ്രഹ സഫലീകരണത്തിന്റെ കഥയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അമൃത സുരേഷ് സ്വകാര്യ ടിവി ചാനലിലലെ റിയാലിറ്റി ഷോയിലൂടെയാണ് ഗായികയായി തുടക്കം കുറിച്ചത്. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത സ്റ്റാര്‍ സിംഗര്‍ കണ്ടവരാരും ഈ മത്സരാര്‍ത്ഥിയെ മറന്നിരിക്കാനിടയില്ല. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും താരം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ അമൃത സുരേഷ് എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു. മമ്മൂക്കാ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു താനെന്ന് അമൃത പറയുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തതെന്നും അവര്‍ ചോദിക്കുന്നു.

ഹൈദരാബാദില്‍ ജൂണിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ കഴിഞ്ഞ് വരുന്നതിനിടയിലാണ് മമ്മൂക്കയെ കണ്ടത്. തിരിച്ച് വരുമ്പോള്‍ ഫ്‌ളൈറ്റില്‍ അദ്ദേഹവുമുണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിലാണ് ഇക്ക തന്റെ കല്യാണത്തിന് വന്നിരുന്നുവെന്ന് പറഞ്ഞത്. ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നിന്റെ കല്യാണത്തിന് മാത്രമല്ല മോളുടെ കല്യാണത്തിനും താന്‍ വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അദ്ദേഹത്തെ കണ്ട സന്തോഷത്തിനിടയിലാണ് ഫോട്ടോ എടുത്തത്. ചോദിച്ചതിന് ശേഷമാണ് ഫോട്ടോ എടുത്തത്. ആദ്യത്തെ ഫോട്ടോയില്‍ ഒരു സ്‌നേഹം തോന്നിയില്ല. അതിന് പിന്നാലെയാണ് മമ്മൂക്കാ, ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെയെന്ന് ചോദിച്ചത്. അദ്ദേഹം അതിനെന്താ എന്നായിരുന്നു ചോദിച്ചത്. ആ ചിത്രം വൈറലാവുകയും ചെയ്തു.

നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍ അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. ഇതിനിടയ്ക്ക് നടന്‍ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളര്‍ത്തിയിരുന്നു.കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്.
പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു.തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തനിക്ക് ഒരു പാഠമായിരുന്നെന്നും വളരെ ക്ലോസായി നിന്നവര്‍ മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നിന്നുള്ളു എന്നും അമൃത പറയുന്നു. ഫേസ്ബുക്ക് നേക്കി താന്‍ കരയാറുണ്ടായിരുന്നു. തന്നെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്പോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

6 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

7 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

8 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

8 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

10 hours ago