live

ആർത്തവ സമയത്ത് വേദനയുണ്ടായാൽ വെള്ളം ചൂടാക്കി തരും, കഷായം ഉണ്ടാക്കി തരും, ഭർതൃപിതാവിനെക്കുറിച്ച് യുവതി

ഭർത്താവിന്റെ അച്ഛന്റെ കരുതലിനെക്കുറിച്ച് ആൻസി വിഷ്ണു എന്ന യുവതി പങ്കുവെക്കപ്പെട്ട കുറിപ്പ് ശ്രദ്ധേയമാവുന്നു.വീട്ടിൽ കഞ്ഞിയും കറിയും വെക്കാനും മകന് വെച്ച് വിളമ്പാനും, തുണി അലക്കാനും മാത്രമുള്ള വസ്തുവായി അച്ഛൻ എന്നെ കാണാറില്ല, വീട്ടിൽ അച്ഛൻ അതിരാവിലെ എഴുന്നേൽക്കും ഞാനും അമ്മയും വൈകിയാണ് എഴുനേൽക്കുന്നത്, എനിക്കും അമ്മയ്ക്കും കട്ടൻ ചായ തിളപ്പിച്ച് വെച്ചിരിക്കും അച്ഛനെന്ന് ആൻസി പറയുന്നു. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പിങ്ങനെ

വിഷ്ണു ഏട്ടന്റെ അച്ഛൻ അമ്മയെ സംരെക്ഷിക്കുന്നതും, സ്നേഹിക്കുന്നതും എന്നെ പലപ്പോഴും അത്ഭുതപെടുത്തുന്നുണ്ട്, മാത്രവുമല്ല അച്ഛൻ സ്ത്രീകളെ പൊതുവെ വളെരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ്, എനിക്കും ആ സ്ഥാനം കിട്ടാറുണ്ട്, വീട്ടിൽ കഞ്ഞിയും കറിയും വെക്കാനും മകന് വെച്ച് വിളമ്പാനും, തുണി അലക്കാനും മാത്രമുള്ള വസ്തുവായി അച്ഛൻ എന്നെ കാണാറില്ല, വീട്ടിൽ അച്ഛൻ അതിരാവിലെ എഴുന്നേൽക്കും ഞാനും അമ്മയും വൈകിയാണ് എഴുനേൽക്കുന്നത്, എനിക്കും അമ്മയ്ക്കും കട്ടൻ ചായ തിളപ്പിച്ച് വെച്ചിരിക്കും അച്ഛൻ, ചോറ് വാങ്ങിയിട്ടുണ്ടാകും, മുറ്റം അടിച്ചിട്ടുണ്ടാകും ആ നേരത്തിനകം, ഞാനോ അമ്മയോ അടുക്കളയിൽ കയറുമ്പോൾ അച്ഛൻ പേരകുട്ടിയുമായി മുറ്റത്ത് നടക്കും, അമ്മ വാവയെ കുളിപ്പിച്ച് ഉറക്കുമ്പോൾ ഞാൻ അടുക്കളയിലാകും, അപ്പോഴേക്കും അച്ഛൻ പച്ചക്കറികൾ അരിഞ്ഞു തരും, തേങ്ങ ചിരകി തരും,

വാവ ഉണർന്നിരിക്കുവാണെങ്കിൽ എന്നോടും അമ്മയോടും ചായ കുടിക്കാൻ പറയും അച്ഛൻ, ഞങൾ കഴിച്ചതിനു ശേഷമാണ് അച്ഛൻ കഴിക്കുക.അച്ഛൻ കഴിച്ച പാത്രവും ചിലപ്പോൾ ഞാൻ കഴിച്ച പാത്രവും അച്ഛൻ കഴുകും,തുണി വാഷിംഗ്‌ മെഷീൻ ൽ ആണ് കഴുകുക,തുണി പിഴിഞ്ഞെടുക്കാനും വിരിക്കാനും അച്ഛൻ കൂടും,നിലം തുടക്കാനും അടിച്ച് വാരാനും അച്ഛന് ഒരു മടിയുമില്ല, അമ്മക്ക് വയ്യാതെ കിടന്നാൽ അച്ഛൻ എന്തൊരു കരുതലാണെന്നോ, അമ്മക്ക് കഞ്ഞി എടുത്ത് കൊടുക്കുന്നതും അച്ഛനാകും, വയ്യെങ്കിൽ അമ്മ അടുക്കളയിൽ കയറുവാൻ അച്ഛൻ അനുവദിക്കില്ല,അച്ഛൻ പകലൊന്നും വിശ്രമിക്കില്ല, ചെടികളും പച്ചക്കറികളും നനക്കലും, അങ്ങനെ അങ്ങനെ എന്തേലുമൊക്കെ ജോലികളിൽ ആകും.ഞാനോ അമ്മയോ കുറച്ച് നേരം വിശ്രമിക്കാനോ ഉറങ്ങാനോ അച്ഛൻ പറഞ്ഞു കൊണ്ടിരിക്കും.

എനിക്ക് മെൻസസ് സമയത്ത് വയറുവേദനയെങ്കിൽ അച്ഛൻ വെള്ളം ചൂടാക്കി കൊണ്ട് തരും,കഷായം ഉണ്ടാക്കി തരും,കുറച്ച് നേരം കിടക്ക് എന്ന് പറഞ് കൊണ്ടിരിക്കും, കുഞ്ഞിന്റെ തുണി കഴുകാൻ പുറത്തിറങ്ങിയാൽ ഞാൻ കഴുകാം മോളു കിടന്നോ എന്ന് പറഞ് എന്റെ കയ്യിന്ന് വാവയുടെ ഉടുപ്പുകൾ വാങ്ങിക്കും………. ഞാൻ കുറച്ചൊന്നു ക്ഷീണിച്ചാൽ രണ്ടു നേരവും പാൽ കുടിക്കാൻ പറഞ് വഴക്കുണ്ടാക്കും, അച്ഛൻ അമ്മയെ സ്നേഹിക്കുന്നപോലെ കരുതുന്ന പോലെ വിഷ്ണു ഏട്ടൻ എന്നെ കരുതുന്നില്ല എന്നുള്ള പരാതിയാണ് എനിക്കിപ്പോൾ, അച്ഛൻ ഒരു നല്ല ഭർത്താവാണ് നല്ല അച്ഛനാണ് Amazing Man ആണ്…… കണ്ട് പഠിക്കേണ്ടതാണ് അച്ഛനെ സ്ത്രീ വീട്ടിലെ ഉപകരണങ്ങളെ പോലെ നിലക്കാതെ പ്രവർത്തിക്കേണ്ടതാണ് എന്ന ഒരു ധാരണ അടിമുടി മാറേണ്ടതുണ്ട്

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

2 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

3 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

3 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

4 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

6 hours ago