entertainment

ഏതുകാര്യം ചെയ്യുമ്പോഴും കുറേ ചിന്തിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ആളല്ല ഞാന്‍, അന്ന ബെന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന ബെന്‍.ജനപ്രിയ ചിത്രമായ കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അന്ന ബെന്നിന്റെ സിനിമ അരങ്ങേറ്റം.ആദ്യ ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച വെച്ച അന്ന താന്‍ തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളിലും ആ മികവ് തുടര്‍ന്നു.ഹെലെനിലും കപ്പേളയിലും നടി തിളങ്ങി.ഹെലെനിലെ അഭിനയത്തിന് 2019 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം അന്നയെ തേടിയെത്തി.പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെന്‍.ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് അന്ന.

തന്റെ ആദ്യചിത്രമായ കുമ്പളങ്ങി നൈറ്റ്‌സില്‍ എത്തുമ്പോള്‍ ഭയപ്പെട്ടിരുന്നില്ല എന്ന് അന്ന ബെന്‍ പറയുന്നു.’വ്യക്തിപരമായി,ഏതുകാര്യം ചെയ്യുമ്പോഴും കുറേ ചിന്തിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ആളല്ല ഞാന്‍.അങ്ങനെയാണെങ്കില്‍,ഞാനൊരിക്കലും കുമ്പളങ്ങി നൈറ്റ്‌സ് ഓഡിഷനില്‍ എത്തുമായിരുന്നില്ല.അത് എന്റെ താല്‍പ്പര്യത്തോടെ നടന്നതാണ്.ശരിക്കും ഞാന്‍ ഭയപ്പെടാന്‍ തുടങ്ങിയത് സിനിമ പുറത്തിറങ്ങിയ ശേഷമാണ്.എന്റെ പ്രോസസ്സ് എപ്പോഴും തലകീഴായി ആണ്.എല്ലായ്‌പ്പോഴും അങ്ങനെയാണ്,സിനിമകളിലും,എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും.അതിനാല്‍ എന്റെ കാര്യങ്ങള്‍ നന്നായി നടക്കുന്നു’.-ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അന്ന പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ പ്രത്യേക ജൂറി പരാമര്‍ശത്തില്‍ വളരെ സന്തോഷമെന്ന് അന്ന ബെന്‍ നേരത്തെ പറഞ്ഞിരുന്നു.സിനിമയില്‍ അവസരം തന്ന കുമ്പളങ്ങി നെറ്റ്‌സിന്റെ മുഴുവന്‍ ടീമിനും നന്ദി.ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുള്ള നായികാ കഥാപാത്രമായിരുന്നു ഹെലന്റേത്.അഭിനേത്രി എന്ന നിലയില്‍ തനിക്ക് കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍സ് നല്‍കാന്‍ സാധിച്ച സിനിമയായിരുന്നു ഹെലനെന്നും അന്ന പറയുന്നു.തുടക്കത്തില്‍ തന്നെ എല്ലാവരും അംഗീകരിക്കുകയെന്നത് വലിയ നേട്ടമായി കാണുന്നു.ഫ്രീസറിലെ ഭാഗം ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ശാരീരികമാനസിക വെല്ലുവിളി നിറഞ്ഞ പ്രോജക്ടായിരുന്നു ഹെലനിലേതെന്നും അന്ന പറഞ്ഞു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന്…

3 hours ago

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

കൊച്ചി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം…

4 hours ago

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

4 hours ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

5 hours ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

6 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

6 hours ago