ടീച്ചറാകാൻ ആഗ്രഹിച്ചു പക്ഷെ, അപ്രതീക്ഷിതമായി സിനിമയിലേക്കെത്തി- അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോളിതാ സിനിമകളെക്കുറിച്ച് പറയുകയാണ് താരം.

രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയും, ക്യാപ്റ്റനിലെ അനിതയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സിനിമയിൽ പത്തുവർഷം പൂർത്തിയാക്കുകയാണ് താരം. സിനിമയിൽ പത്തുവർഷം പിന്നിടുമ്പോൾ വളരെ സന്തോഷവതിയാണെന്ന് അനു പറയുന്നു, “ചെറുപ്പം തൊട്ടേ സിനിമകൾ കാണാനും അഭിനയിക്കാനും ഇഷ്ടമായിരുന്നു, പക്ഷേ ഒരിക്കൽപ്പോലും ഭാവിയിൽ സിനിമാ താരമാവുമെന്ന് കരുതിയിരുന്നില്ല, ഭാവിയിൽ എന്താകണമെന്ന് ചോദിക്കുമ്പോൾ ടീച്ചറാകണം എന്നായിരുന്നു ഞാൻ പറഞ്ഞ മറുപടി.

സിനിമ എന്നത് എപ്പോഴും അകലെയാണ്, എങ്ങനെ അവിടെ എത്തിപ്പെടണമെന്നും സിനിമാ നടിയാകണമെന്നും അറിയില്ലായിരുന്നു, എന്നാൽ കാലം എനിക്ക് അത്തരമൊരു ഭാഗ്യം കാത്തുവെച്ചു. കുട്ടിക്കാലത്ത് ഞാൻ ആരാധിച്ചിരുന്ന മമ്മൂക്കയും, ലാലേട്ടനെയും പോലെ ഒരുപാട് പേരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു, കൂടാതെ ഒരുപാട് സൗഹൃദങ്ങൾ ലഭിച്ചു. അങ്ങനെ ഇതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം സന്തോഷം നൽകുന്നതാണ്.

ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് രാമന്റെ ഏദൻത്തോട്ടത്തിലെ മാലിനിയെയാണ്. നായികാ പ്രാധാന്യമുള്ള, നല്ല പോലെ പെർഫോം ചെയ്യാൻ കഴിഞ്ഞ സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ മാലിനിയോട് എപ്പോഴും ഒരു ഇഷ്ടക്കൂടുതലുണ്ട്. സിനിമ എത്ര കാലം കൂടെയുണ്ടാവുമെന്ന് പറയാൻ കഴിയില്ല, എന്നാൽ നൃത്തം അങ്ങനെയല്ല എപ്പോഴും കൂടെയുണ്ടാവുമെന്നും, എപ്പോൾ വേണമെന്ന് തോന്നിയാലും തനിക്ക് നൃത്തം ചെയ്യാനാകും